ഗാന്ധിനഗർ: ഉത്തരവാദിത്തങ്ങളെ ഭാരമായി കാണുന്ന ഇന്നത്തെ സമൂഹത്തിന് മാതൃകയാക്കാൻ ഒരു സ്‌ത്രീ കൂടി. വനിതാബെൻ റാത്തോഡ്. ആനന്ദ് ജില്ലാ സ്വദേശിയായ ഇവർക്ക് ഭക്ഷ്യധാന്യങ്ങൾ കൈകാര്യം ചെയ്യുന്ന ഗോഡൗണിന്‍റെ ചുമതലയാണുള്ളത്. വിതരണക്കാരിലും, ദരിദ്രർക്കും കൃത്യമായി ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകുക എന്നതാണ് ദൗത്യം. എന്നാൽ മറ്റുള്ളവരിൽ നിന്നും ഇവരെ വ്യത്യസ്‌തയാക്കുന്നത് ഗർഭിണിയായി ഒമ്പതാം മാസത്തിൽ പോലും ചുമതലകളിൽ നിന്നും ഒഴിയാതെ ജോലി തുടരുന്നു എന്നതാണ്. സർക്കാർ അവധി അനുവദിച്ചെങ്കിലും തന്‍റെ പരിമിതികൾക്കിടയിൽ അവർ ഇപ്പോഴും ജോലിയിൽ സജീവം. തന്‍റെ ആരോഗ്യത്തെക്കാളുപരി ഇത്തരമൊരു സാഹചര്യത്തിൽ പാവപ്പെട്ടവർക്ക് ഒരു നേരത്തെ ഭക്ഷണമെത്തിക്കുന്നതിന് പ്രാധാന്യം നൽകുന്ന വനിതാബെൻ റാത്തോഡ് തന്‍റെ പ്രവർത്തിയിലൂടെ നൽകുന്നത് വളരെ വലിയൊരു സന്ദേശമാണ്.
ഗർഭിണിയാണെങ്കിലും ജോലി മുഖ്യം; ഉത്തരവാദിത്തം നിറവേറ്റി സർക്കാർ ഉദ്യോഗസ്ഥ - ഗർഭിണിയാണെങ്കിലും ജോലി മുഖ്യം
ആനന്ദ് ജില്ലാ സ്വദേശിയായ വനിതാബെൻ റാത്തോഡിന്‍റെ ചുമതല വിതരണക്കാരിലും, ദരിദ്രർക്കും കൃത്യമായി ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകുക എന്നതാണ്.