ETV Bharat / bharat

ഗോവയില്‍ മോഷണശ്രമത്തിനിടെ ജുവലറി ഉടമയെ കുത്തിക്കൊന്നു - robbery

ബൈക്കിലെത്തിയ രണ്ട്‌ യുവാക്കളാണ് ജുവലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടാന്‍ ശ്രമിച്ചത്. ഭീഷണിക്ക് വഴങ്ങാതെ വന്നപ്പോള്‍ മോഷ്‌ടാക്കളിലൊരാള്‍ ജുവലറി ഉടമയെ കുത്തുകയായിരുന്നു.

ഗോവ  ജ്വവലറി ഉടമ  മോഷണശ്രമം  Jeweller stabbed to death  robbery  Margao
ഗോവയില്‍ മോഷണശ്രമത്തിനിടെ ജ്വവലറി ഉടമയെ കുത്തിക്കൊന്നു
author img

By

Published : Sep 2, 2020, 5:11 PM IST

പനജി: ഗോവയിലെ മാര്‍ഗോ സിറ്റിയില്‍ ജുവലറിയില്‍ നിന്നും സ്വര്‍ണം തട്ടാന്‍ ശ്രമിക്കുന്നതിനിടെ കടയുടമയെ മോഷ്‌ടാക്കള്‍ കുത്തിക്കൊന്നു. ബൈക്കിലെത്തിയ രണ്ട്‌ യുവാക്കളാണ് ജുവലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടാന്‍ ശ്രമിച്ചത്. ഭീഷണിക്ക് വഴങ്ങാതെ വന്നപ്പോള്‍ മോഷ്‌ടാക്കളിലൊരാള്‍ ജുവലറി ഉടമയെ കുത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഉടമയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ്‌ സാവന്ത് അനുശോചിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന്‌ ഡിജിപിക്കും എസ്‌പിക്കും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.