പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്നും വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ നിന്ന് ജോലി തുടരുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തന്‍റെ സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ കഴിയണമെന്നും സാവന്ത് ട്വീറ്റ് ചെയ്തു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 3,962 സജീവ കൊവിഡ് 19 കേസുകളും 13,850 രോഗമുക്തിയും ഗോവയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.