പനാജി: മുൻ ഗോവ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ മനോഹർ പരീക്കറെ അനുസ്മരിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മനോഹര്‍ പരീക്കറിന്‍റെ ജന്മവാര്‍ഷിക ദിനത്തിലാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അദ്ദേഹത്തെ അനുസ്മരിച്ചത്. മനോഹർ പരീക്കർ ഒരു പ്രചോദനവും മാർഗദർശിയുമായിരുന്നു എന്ന് ഗോവ മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് പരീക്കറിന്‍റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരവ് അർപ്പിക്കുന്നുവെന്നും അദ്ദേഹം കാണിച്ചുതന്ന പാതയിലൂടെയാണ് ഞങ്ങൾ സഞ്ചരിക്കുന്നതെന്നും സാവന്ത് ട്വിറ്ററിൽ കുറിച്ചു.
-
Paid tributes to Late Dr. Manohar Bhai Parrikar, on Jayanti, at Smriti Sthal, Miramar, Panaji. pic.twitter.com/OaWzCOeo5y
— Dr. Pramod Sawant (@DrPramodPSawant) December 13, 2020 " class="align-text-top noRightClick twitterSection" data="
">Paid tributes to Late Dr. Manohar Bhai Parrikar, on Jayanti, at Smriti Sthal, Miramar, Panaji. pic.twitter.com/OaWzCOeo5y
— Dr. Pramod Sawant (@DrPramodPSawant) December 13, 2020Paid tributes to Late Dr. Manohar Bhai Parrikar, on Jayanti, at Smriti Sthal, Miramar, Panaji. pic.twitter.com/OaWzCOeo5y
— Dr. Pramod Sawant (@DrPramodPSawant) December 13, 2020
കൂടാതെ, മുൻ ഗോവ മുഖ്യമന്ത്രിയെ അനുസ്‌മരിച്ച് ബിജെപിയുടെ പനാജി മണ്ഡല ഓഫിസിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയും പാർട്ടി എംഎൽഎമാർ രക്ത ദാനം നടത്തുകയും ചെയ്‌തു. പ്രമോദ് സാവന്തിനൊപ്പം ഗോവ സംസ്ഥാന പാര്‍ട്ടി പ്രസിഡന്‍റ് സദാനന്ദ് തനവാഡെയും രക്തദാന ക്യാമ്പിൽ പങ്കെടുത്തിരുന്നു.
-
स्वर्गीय मनोहर भाई पर्रिकर हे आमकां लागून सदांच आदर्श आनी मार्गदर्शक आसतले. ताणी आमकां जी वाट दाखयली तीच आयज आमी चलतात. आयज भाईंची जयंती. ह्या निमतांन भाइच्या पवित्र आत्म्याक आर्गा ओंपता. #ManoharParrikar pic.twitter.com/Xxi1TpeuKL
— Dr. Pramod Sawant (@DrPramodPSawant) December 13, 2020 " class="align-text-top noRightClick twitterSection" data="
">स्वर्गीय मनोहर भाई पर्रिकर हे आमकां लागून सदांच आदर्श आनी मार्गदर्शक आसतले. ताणी आमकां जी वाट दाखयली तीच आयज आमी चलतात. आयज भाईंची जयंती. ह्या निमतांन भाइच्या पवित्र आत्म्याक आर्गा ओंपता. #ManoharParrikar pic.twitter.com/Xxi1TpeuKL
— Dr. Pramod Sawant (@DrPramodPSawant) December 13, 2020स्वर्गीय मनोहर भाई पर्रिकर हे आमकां लागून सदांच आदर्श आनी मार्गदर्शक आसतले. ताणी आमकां जी वाट दाखयली तीच आयज आमी चलतात. आयज भाईंची जयंती. ह्या निमतांन भाइच्या पवित्र आत्म्याक आर्गा ओंपता. #ManoharParrikar pic.twitter.com/Xxi1TpeuKL
— Dr. Pramod Sawant (@DrPramodPSawant) December 13, 2020
പത്മഭൂഷൺ ജേതാവ് കൂടിയായ പരീക്കറിനെ തനവാഡേയും മുൻ ഗോവ എംപി നരേന്ദ്ര സവായ്ക്കറും ട്വിറ്ററിലൂടെ അനുസ്‌മരിച്ചു. 1955 ഡിസംബര്‍ 13നായിരുന്നു മനോഹര്‍ ഗോപാലകൃഷ്ണ പ്രഭു പരീക്കര്‍ ജനിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായി പരീക്കർ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. പാന്‍ക്രിയാറ്റിക് കാന്‍സറിനെ തുടര്‍ന്ന് 2018 ഫെബ്രുവരിയിൽ മനോഹർ പരീക്കർ അന്തരിച്ചു.