ഹൈദരാബാദ്: കൊവിഡ് ആഗോളതലത്തിൽ കൊവിഡ് 2,64,71,718 പേരെ ബാധിക്കുകയും 8,73,223 ൽ അധികം ആളുകൾ മരിക്കുകയും ചെയ്തു. ഓസ്‌ട്രേലിയൻ വെള്ളിയാഴ്ച ആറ് പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്ചു. മൊത്തം വൈറസ് മരണങ്ങളുടെ എണ്ണം 737 ആയി. കർശനമായ സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾക്കിടയിൽ ദക്ഷിണ കൊറിയയിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും 200ൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 198 കേസുകൾ സ്ഥിരീകരിച്ചതായി കൊറിയ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. പുതിയ കേസുകളിൽ 189 എണ്ണം സമ്പർക്കത്തിലൂടെയാണെന്ന് ഏജൻസി പറയുന്നു. ഇതിൽ 70 ശതമാനവും ജനസാന്ദ്രതയുള്ള സിയോൾ മെട്രോപൊളിറ്റൻ പ്രദേശത്താണ്.
![Global COVID-19 tracker tracker pandemic coronavirus pandemic World Health Organization WHO ആഗോളതലത്തിൽ കൊവിഡ് ബാധിതർ 2.6 കോടി കടന്നു](https://etvbharatimages.akamaized.net/etvbharat/prod-images/8671550_wrwer.jpg)
ന്യൂസിലാന്‍റിൽ വെള്ളിയാഴ്ച അഞ്ച് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻകരുതലായി ന്യൂസിലാന്‍റില്‍ നിലവിലെ കൊവിഡ് നിയന്ത്രണങ്ങൾ സെപ്റ്റംബർ പകുതി വരെ തുടരുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡെൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.