ഹൈദരാബാദ്: കൊവിഡ് ആഗോളതലത്തിൽ 2,08,06,939 പേരെ ബാധിക്കുകയും ലോകമെമ്പാടുമുള്ള 7,51,550 പേർ മരിക്കുകയും ചെയ്തു. 13,682,332 പേർ രോഗമുക്തി നേടി.
ദക്ഷിണ കൊറിയയിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ 54 പുതിയ കൊവിഡ് കേസുകൾ കൂടി രേഖപ്പെടുത്തി. ദക്ഷിണ കൊറിയൻ ആരോഗ്യ കേന്ദ്രങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 305 മരണങ്ങൾ ഉൾപ്പെടെ 14,714 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പുതിയ കേസുകളിൽ 19 എണ്ണം വിദേശത്ത് നിന്നുള്ളതാണ്.
ചൈനയിൽ ഒമ്പത് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. പുതിയ കേസുകൾ സിൻജിയാങ്ങിന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളതാണെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഹോങ്കോങ്ങിൽ 33 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആറ് മരണങ്ങളും ഇവിടെ രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് 4,181 കേസുകളും 58 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 60,963 പുതിയ കേസുകൾ രേഖപ്പെടുത്തിയതോടെ ഇന്ത്യയുടെ കൊവിഡ് ബാധിതർ 2.3 ദശലക്ഷമായി. ഇന്ത്യയില്‍ ബുധനാഴ്ച 834 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 46,091 ആയി. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം കൊവിഡ് ബാധിതർ ഏറ്റവും ഉയർന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാൽ മരണനിരക്കിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.