ഹൈദരാബാദ്: ലോകമെമ്പാടുമുള്ള 2,05,22,191ൽ അധികം ആളുകളെ കൊവിഡ് ബാധിച്ചു. കൊവിഡ് ബാധിച്ച് 7,45,927ൽ അധികം ആളുകൾ മരിച്ചു. 1,34,41,913 ൽ അധികം ആളുകൾക്ക് ഇതുവരെ രോഗം ഭേദമായി.
ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിൽ 21 വൈറസ് മരണങ്ങളും 410 പേർക്കു കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ദക്ഷിണ കൊറിയയിൽ പുതിയതായി 54 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 14,714 ആയി. വൈറസ് ബാധിച്ച് ദക്ഷിണ കൊറിയയിൽ 305 പേർ മരിച്ചു. പുതിയ കേസുകളിൽ 35 എണ്ണം പ്രദേശവാസികളാണ്. ഇവയിൽ മൂന്നെണ്ണം ഒഴികെ മറ്റെല്ലാവരും ജനസാന്ദ്രതയുള്ള സിയോൾ മെട്രോപൊളിറ്റനിൽ നിന്നുള്ളവരാണ്.