ETV Bharat / bharat

ആഗോളതലത്തിൽ കൊവിഡ് ബാധിതർ 74 ലക്ഷം കടന്നു

ഫ്രാൻസിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 23 കൊവിഡ് ബാധിതർ മരിച്ചു. രാജ്യത്തെ മരണസംഖ്യ 29,319 ആയി.

Global COVID-19 tracker  ആഗോളതലത്തിൽ കൊവിഡ് ബാധിതർ 74 ലക്ഷം കടന്നു  ആഗോളതലത്തിൽ കൊവിഡ്
കൊവിഡ്
author img

By

Published : Jun 11, 2020, 10:49 AM IST

ഹൈദരാബാദ്: കൊവിഡ് ആഗോളതലത്തിൽ 74,46,117 പേരെ ബാധിക്കുകയും ലോകമെമ്പാടുമുള്ള 4,18,137 പേർ മരിക്കുകയും ചെയ്തു. ഫ്രാൻസിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 23 കൊവിഡ് ബാധിതർ മരിച്ചു. രാജ്യത്തെ മരണസംഖ്യ 29,319 ആയി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന 283 രോഗികൾ സുഖം പ്രാപിച്ചു. 933 പേർ തീവ്രപരിചരണ വിഭാഗത്തിൽ തുടർന്നു. 155,136 കേസുകളാണ് ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

45 പുതിയ കേസുകൾ ദക്ഷിണ കൊറിയയിൽ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് മൊത്തം 11,947 കേസുകളും 276 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലസ്ഥാനമായ സിയോളിൽ 21 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെയ് അവസാനം മുതൽ ഒരു ദിവസം 30 മുതൽ 50 വരെ കേസുകൾ ദക്ഷിണ കൊറിയ റിപ്പോർട്ട് ചെയ്യുന്നുണ്ട്, കൂടുതലും ജനസാന്ദ്രതയുള്ള സിയോൾ പ്രദേശത്താണ്. 51 ദശലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.