ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62,62,422 കടന്നു. ഇതില്‍ 3,73,848 രോഗികള്‍ മരിക്കുകയും ചെയ്തു. 28,46,477 പേരാണ് ഇതുവരെ രോഗ മുക്തരായത്.
ബ്രസീലില്‍ കൊവിഡ് ആശങ്ക തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,409 പേര്‍ക്കാണ് ഇവിടെ രോഗ ബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ മുഴുവൻ കൊവിഡ് രോഗികളുടെ എണ്ണം 5,14,849 ആയി. അതേസമയം കൊവിഡ് 19 ചികിത്സിക്ക് സാധ്യതയുള്ളതായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്ന മലേറിയ മരുന്നിന്‍റെ രണ്ട് ദശലക്ഷത്തിലധികം ഡോസുകൾ അമേരിക്ക ബ്രസീലിലേക്ക് അയച്ചിട്ടുണ്ട്. ബ്രസീലിലേക്കുള്ള യാത്ര അമേരിക്ക നേരത്തേ നിരോധിച്ചിരുന്നു.