ETV Bharat / bharat

കൊവിഡ് ചികിത്സക്ക് മരുന്ന് കണ്ടെത്തിയതായി ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്

ഫാബിഫ്ലു എന്ന ബ്രാൻഡ് നാമത്തിൽ ആന്റിവൈറൽ മരുന്ന് പുറത്തിറക്കിയതായി ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് കമ്പനി അറിയിച്ചു. മുംബൈ ആസ്ഥാനമായുള്ള ഈ മരുന്ന് കമ്പനിക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ നിർമാണ, വിപണന അനുമതി ലഭിച്ചിട്ടുണ്ട്.

Glenmark launches COVID-19 drug after DCGI nod  business news  COVID-19 drug  DCGI  ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്  കൊവിഡ് ചികിത്സ  ഫാബിഫ്ലു  ഫാവിപിരാവിർ
കൊവിഡ് ചികിത്സക്കായി ഫാബിഫ്ലു കണ്ടെത്തി ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്
author img

By

Published : Jun 20, 2020, 7:24 PM IST

ന്യൂഡൽഹി: ഗുരുതരാവസ്ഥയിൽ അല്ലാത്ത കൊവിഡ് രോഗികൾക്കായി ഫാബിഫ്ലു എന്ന ബ്രാൻഡ് നാമത്തിൽ ആന്റിവൈറൽ മരുന്ന് പുറത്തിറക്കിയതായി ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് കമ്പനി അറിയിച്ചു. മുംബൈ ആസ്ഥാനമായുള്ള ഈ മരുന്ന് കമ്പനിക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ നിർമാണ, വിപണന അനുമതി ലഭിച്ചിട്ടുണ്ട്.

“നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ കടുത്ത സമ്മർദം ചെലുത്തിക്കൊണ്ടാണ് ഇന്ത്യയിലെ കൊവിഡ് കേസുകൾ വർധിച്ച് വരുന്നത്. ഈ സമയത്ത് തന്നെയാണ് മരുന്നിന് അംഗീകാരം ലഭിക്കുന്നതും,” ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗ്ലെൻ സൽദാൻഹ പറഞ്ഞു. ഫാബിഫ്ലു പോലുള്ള ഫലപ്രദമായ മരുന്നുകളുടെ ലഭ്യത ഈ സമ്മർദം പരിഹരിക്കാൻ സഹായിക്കുമെന്നും ഇന്ത്യയിലെ രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് കമ്പനിക്ക് ഉള്ളതെന്നും ഗ്ലെൻ സൽദാൻഹ വ്യക്തമാക്കി. ക്ലിനിക്കൽ പരിശോധനയിൽ ഫാബിഫ്ലൂ എന്ന മരുന്ന് കൊവിഡ് രോഗികളിലെ രോഗാവസ്ഥയുടെ ശക്തി കുറക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും രാജ്യത്തുടനീളമുള്ള രോഗികൾക്ക് ഈ മരുന്നിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി ഗ്ലെൻമാർക്ക് കമ്പനി സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും സൽദാൻഹ പറഞ്ഞു.

മറ്റ് രോഗങ്ങൾ ഇല്ലാത്തവർക്കാണ് ഈ മരുന്ന് ഉപയോഗിക്കാൻ സാധിക്കുക. മരുന്ന് കഴിച്ച് നാല് ദിവസത്തിനുള്ളിൽ രോഗത്തിന്റെ തീവ്രത കുറയുമെന്ന് മരുന്ന് നിർമാതാവ് അറിയിച്ചു. 88 ശതമാനം വരെ വിജയ സാധ്യതയാണ് കമ്പനി ഉറപ്പ് നൽകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.