ജയ്‌പൂർ: രാജസ്ഥാനിലെ ബുണ്ടി ജില്ലയിൽ ലൈഗീക പീഡനത്തിന് ഇരയായ പെൺകുട്ടി സ്വയം തീകൊളുത്തി. ബുണ്ടിയിലെ ജെൻഡോളി പ്രദേശത്തെ ചൗത്ര കാഖേര ഗ്രാമത്തിലാണ് സംഭവം.
ജൂലൈ അഞ്ചിനാണ് ഒരു യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം വിഷമത്തിലായിരുന്ന പെൺകുട്ടി തിങ്കളാഴ്ച പുലർച്ചെ സ്വയം തീകൊളുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കേസ് അന്വേഷിച്ച് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.