ലഖ്‌നൗ: വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് ഗാസിയാബാദിലെ അജയ് ചൗധരി ഇൻസ്റ്റിറ്റ്യൂട്ട്. കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുന്നതിനാലാണ് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കിയത്. സ്ഥാപനത്തിലെ അധ്യാപകനായ അജയ് ആണ് വിദ്യാർഥികൾക്ക് പ്രത്യേക സൗജന്യ വെർച്വൽ ക്ലാസുകൾ നൽകുന്നത്. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് സ്വന്തം വീടുകളുടെ സുരക്ഷയിൽ നിന്ന് പഠിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ക്ലാസിനിടയില്‍ വച്ചു തന്നെ ചോദിക്കാമെന്നും സംശയങ്ങള്‍ ഉടനടി പരിഹരിക്കപ്പെടുമെന്നും അല്ലെങ്കിൽ വിഷയത്തെക്കുറിച്ച് മറ്റൊരു വീഡിയോ അപ്‌ലോഡ് ചെയ്തുകൊണ്ട് പിന്നീട് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂട്യൂബ് ചാനലിനൊപ്പം ആപ്ലിക്കേഷനും ഉണ്ട്. പരീക്ഷ മാറ്റിവച്ച ബോർഡ് വിദ്യാർഥികൾക്ക് അവരുടെ സംശയങ്ങൾ പരിഹരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ലോക്ക് ഡൗൺ സാഹചര്യത്തിൽ സ്കൂളുകളും കോളജുകളും അടയ്ക്കുമ്പോൾ ഞങ്ങളുടെ സ്ഥാപനത്തിലെ അധ്യാപകർ 24 മണിക്കൂറും വിദ്യാർഥികളെ സഹായിക്കാന്‍ സജ്ജമാണെന്നും അജയ് ഇടിവി ഭാരതിനോട് പറഞ്ഞു.