രാജ്കോട്ട്: ഗുജറാത്തിലെ ജനങ്ങളോട് രാജ്സ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് മാപ്പു പറയണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണി. ഡ്രൈ ഡേയിലെ മദ്യപാനവുമായി ബന്ധപ്പെട്ട് അശോക് ഗഹ്ലോട്ട് നടത്തിയ പ്രസ്താവന ഗുജറാത്തിലെ ജനങ്ങളെ അപമാനിക്കുന്നതാണ്. തന്‍റെ നാട്ടില്‍ മദ്യനിരോധനം നടത്താതൊയാണ് അശോക് ഗഹ്ലോട്ടിന്‍റെ പ്രസ്താവനയെന്നും വിജയ് റൂപാണി പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ ഗുജറാത്തില്‍ മദ്യനിരോധനമുണ്ട്. മഹാത്മ ഗാന്ധി ജനിച്ച നാടിനെക്കുറിച്ചാണ് ഇങ്ങനെയൊരു പ്രസ്താവന എന്നോർക്കണം. രാജസ്ഥാനില്‍ മദ്യനിരോധനം നടപ്പാക്കാന്‍ ഗഹലോട്ട് തയ്യാറാകണമെന്നും രാജസ്ഥാനിലെ സ്ത്രീകള്‍ ഈ ആവശ്യം ഉന്നയിക്കണമെന്നും വിജയ് റൂപാണി കൂട്ടിച്ചേർത്തു.