ETV Bharat / bharat

ഗീലാനിയും കശ്‌മീരിലെ വിഘടനവാദ രാഷ്ട്രീയവും - Syed Ali Shah Geelani

കശ്‌മീരിലെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി ഹുറിയത്ത് കോണ്‍ഫറന്‍സിന്‍റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും കഴിഞ്ഞദിവസം രാജി വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കത്ത് വൈറലാവുകയും ചെയ്‌തു. രാജി കശ്‌മീരിലെ വിഘടനവാദ രാഷ്‌ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് ഇടിവി ഭാരത് ന്യൂസ് എഡിറ്ററായ ബിലാല്‍ ഭട്ട് ലേഖനത്തില്‍ പറയുന്നു.

Geelani and the separatist politics in Kashmir  Kashmir  സയ്യിദ് അലി ഷാ ഗീലാനി  ഹുറിയത്ത് കോണ്‍ഫറന്‍സ്  Syed Ali Shah Geelani  Hurriyat Conference
ഗീലാനിയും കശ്‌മീരിലെ വിഘടനവാദ രാഷ്ട്രീയവും
author img

By

Published : Jul 1, 2020, 2:08 PM IST

ഹുറിയത്ത് കോണ്‍ഫറന്‍സിന്‍റെ ആജീവനാന്ത ചെയര്‍മാനായ 90 വയസുകാരന്‍ സയ്യിദ് അലി ഷാ ഗീലാനി തിങ്കളാഴ്‌ച സംഘടനയില്‍ നിന്നും രാജി വെച്ചതായി പ്രഖ്യാപിച്ചത് ജമ്മു കശ്‌മീരിലെ മൊത്തത്തിലുള്ള വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായ സ്വാധീനമാണ് ചെലുത്താന്‍ പോകുന്നത്.

ഹുറിയത്തിനെ വിട്ടൊഴിഞ്ഞു പോകുന്നു എന്നറിയിക്കുന്ന അദ്ദേഹത്തിന്‍റെ പ്രസ്‌താവന അക്ഷരാര്‍ഥത്തില്‍ അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിക്കുന്നതിന് തുല്യമാണ്. അദ്ദേഹത്തിന്‍റെ പ്രായം കണക്കിലെടുക്കുമ്പോള്‍ ഈ സംഭവ വികാസത്തിന് രാഷ്ട്രീയ വൃത്തങ്ങളില്‍ ചെറിയ തോതില്‍ അല്ലെങ്കില്‍ അവഗണിക്കാനാവുന്ന തരത്തിലുള്ള പ്രതികരണത്തിനേ സാധ്യതയുള്ളൂ എന്നു വേണം കരുതുവാന്‍. കശ്‌മീരിലെ നിയമപാലകരെ സംബന്ധിച്ചിടത്തോളം ഗീലാനിയുടെ ഈ വിടവാങ്ങല്‍ വലിയൊരു ആശ്വാസമാണ് നല്‍കുന്നത്. കാരണം ഹുറിയത്തിന്‍റെ തലവന്‍ എന്ന നിലയില്‍ തന്നെ അദ്ദേഹം മരിക്കുകയാണെങ്കില്‍ അത് ഇനിയൊരു വലിയ അസ്വസ്ഥതക്ക് തിരി കൊളുത്തുവാന്‍ പ്രാപ്‌തമായ കാര്യമായിരുന്നു.

കശ്‌മീര്‍ പ്രശ്‌നം കൈകാര്യം ചെയ്‌തു കൊണ്ടിരിക്കുന്ന സര്‍ക്കാരിനും അതുമായി ബന്ധപ്പെട്ട ആളുകള്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കി മാറ്റിയിരിക്കുന്നു അദ്ദേഹം. അതുകൊണ്ടാണ് മുന്‍കാല ജമ്മു കശ്‌മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച് തരം താഴ്ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചവരില്‍ ഒരാളായ ബി.ജെ.പിയുടെ ഉന്നത നേതാവ് റാം മാധവ് ഒട്ടും സമയം പാഴാക്കാതെ ഒന്നിനു പിറകെ മറ്റൊന്നായി മൂന്ന് ട്വീറ്റുകള്‍ പുറത്തിറക്കിയത്.

അദ്ദേഹത്തിന്‍റെ ആദ്യ ട്വീറ്റില്‍ ഗീലാനിയുടെ രാജിക്കത്ത് കൂടി ഉള്‍പ്പെടുത്തി കൊണ്ട് റാം മാധവ് ഇങ്ങനെ എഴുതി. 'ഗീലാനി ഹൂരിയത്തില്‍ നിന്നും രാജിവെച്ചിരിക്കുന്നു.'' എന്നാല്‍ മാധവ് തന്‍റെ മൂന്നാമത്തെ ട്വീറ്റില്‍ എഴുതിയത് ഇങ്ങനെയാണ്. 'ആയിരകണക്കിന് കശ്‌മീരി യുവാക്കളുടെയും കുടുംബങ്ങളുടേയും ജീവിതം താറുമാറാക്കിയതിന് ഏക ഉത്തരവാദിയാണ് ഈ മനുഷ്യന്‍. താഴ്‌വരയെ ഭീകരതയിലേക്കും കലാപത്തിലേക്കും തള്ളി വിട്ടതും അദ്ദേഹം തന്നെ. കാരണങ്ങളൊന്നും ഇല്ലാതെ അദ്ദേഹം ഇപ്പോള്‍ ഇതാ ഹുറിയത്ത് വിട്ടിരിക്കുന്നു. തന്‍റെ മുന്‍കാല പാപങ്ങള്‍ മുഴുവന്‍ കഴുകി കളയുവാന്‍ ഇതുകൊണ്ടൊക്കെ ആവുമോ അദ്ദേഹത്തിന്?' ഏതാണ്ട് ഒരു വര്‍ഷമായി നിശബ്‌ദനായിരുന്നു വെങ്കിലും ഗീലാനിക്ക് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രസക്തിയിലൂടെ എത്രത്തോളം പ്രാധാന്യമുണ്ടായിരുന്നു എന്ന് കാട്ടി തരുന്നു ഇത്.

370 ആം വകുപ്പ് റദ്ദാക്കിയതിനു ശേഷം ഏതാനും ചില ചെറിയ സന്ദേശങ്ങള്‍ ഒഴിച്ചാല്‍ ഗീലാനിയുടെയോ ഹുറിയത്തിന്‍റെയോ പ്രസ്താവനകള്‍ ഒന്നും തന്നെ കണ്ടിരുന്നില്ല. മുന്‍ കാല സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിരുന്ന 370 ആം വകുപ്പ് റദ്ദാക്കിയതിനെ കുറിച്ച് അദ്ദേഹം ഒരു പ്രതിഷേധ കുറിപ്പ് പോലും ഇറക്കിയില്ല. ഗീലാനിയുടെ രാജിക്കത്ത് തടസങ്ങള്‍ ഒന്നുമില്ലാതെയാണ് ജനങ്ങളിലേക്ക് എത്തിച്ചേര്‍ന്നത്. എന്നാല്‍ അതോടൊപ്പം തന്നെ ഹൂരിയത്തിനകത്ത് പണത്തിന്‍റെയും അധികാരത്തിന്‍റെയും പേരില്‍ അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തും ഒരുപോലെ നടന്നു വരുന്ന ആഭ്യന്തര കലഹങ്ങളെ കുറിച്ചുള്ള ഒരു ശബ്‌ദ രേഖയോടൊപ്പമായിരുന്നു അത് വന്നെത്തിയത്. അതാകട്ടെ മിനുട്ടുകള്‍ക്കകം തന്നെ വൈറലായി മാറുകയും പ്രാദേശിക, ദേശീയ പത്രങ്ങളുടെ തലക്കെട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്‌തു.

അദ്ദേഹത്തിന്‍റെ കത്ത് വ്യക്തമായി പറയുന്ന ഒരു കാര്യം ഹുറിയത്ത് മൊത്തത്തില്‍ വിഘടന വാദം ഉപേക്ഷിച്ചിരിക്കുന്നു എന്നും അവര്‍ക്ക് മേലില്‍ വലിയ പ്രസക്തി ഒന്നും ഇല്ലാതായിരിക്കുന്നു എന്നുമാണ്. ഇതേ നേതാവ് തന്നെയാണ് അദ്ദേഹത്തിന് വന്‍ ജനപ്രീതി ഉണ്ടായിരുന്ന കാലത്ത് താനാണ് പ്രസ്ഥാനത്തിന്‍റെ നിയന്ത്രണം കൈയ്യാളുന്നതെന്ന് അവകാശപ്പെട്ടത്. 2008 ലെ അമര്‍നാഥ് ഭൂമി തര്‍ക്കമായിരുന്നു അന്നത്തെ പ്രശ്‌നം. ഭാരവാഹികള്‍ക്കിടയില്‍ തനിക്ക് സമാന്തരമായി ഒരാളെ പോലും അംഗീകരിക്കുവാന്‍ അദ്ദേഹം അക്കാലത്ത് തയ്യാറായിരുന്നില്ല.

യഥാര്‍ഥത്തില്‍ അക്കാലത്ത് തന്നെയാണ് അദ്ദേഹം തന്‍റെ മൂത്ത മകന്‍ ഡോക്‌ടര്‍ നയീമിനെ തന്‍റെ പിന്‍ഗാമിയായി ഹൂരിയത്തില്‍ നിയമിച്ചു കൊണ്ട് നിയമപരമായി ഒരു വില്‍പത്രം തന്നെ ഒപ്പു വെച്ചത്. ഇത് മൊത്തം വിഘടന വാദികള്‍ക്കിടയിലും അന്ന് വലിയ കോലാഹലം സൃഷ്‌ടിക്കുകയും ഒടുവില്‍ അദ്ദേഹം ആ വില്‍പത്രം പിന്‍വലിക്കുവാന്‍ നിര്‍ബന്ധിതനാവുകയും ചെയ്‌തു. അക്കാലത്ത് അദ്ദേഹം അനുഭവിച്ചിരുന്ന ജനപ്രീതിയില്‍ ഏറെയൊന്നും പ്രയാസങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്നത്തെ പോലെ ഏറെയൊന്നും അപകട സാധ്യതകളും അന്ന് ഉണ്ടായിരുന്നില്ല. 2019 ഓഗസ്റ്റ് 5നുണ്ടായ തീരുമാനത്തെ തുടര്‍ന്ന് വിഘടന വാദത്തോട് പ്രത്യേകിച്ചും സര്‍ക്കാരില്‍ നിന്നുണ്ടായ പ്രതികരണം കണക്കിലെടുക്കുമ്പോള്‍ അത് തെളിഞ്ഞു കാണാം.

ഗീലാനി എക്കാലത്തും സര്‍ക്കാരിന്‍റെ ഒരു വിമര്‍ശകനായിരുന്നു. മാത്രമല്ല, അദ്ദേഹത്തിന്‍റെ വിട്ടുവീഴ്‌ച ഇല്ലാത്ത നിലപാടുകള്‍ മറ്റ് തരത്തിലുള്ള വിഘടന വാദ വീക്ഷണ കോണുകളെ വിമര്‍ശനത്തോടെ കാണുവാനുള്ള ഒരു തരത്തിലുള്ള അധികാരം അദ്ദേഹത്തിന് അത് നല്‍കിയിരുന്നു. അല്‍ത്താഫ് അഹമ്മദ് എന്ന അസം ഇന്‍കിലാബിയുടെ നീക്കത്തെ കീഴടങ്ങല്‍ എന്നാണ് 90 കളുടെ ആദ്യത്തില്‍ അദ്ദേഹം ആയുധം താഴെ വച്ചപ്പോള്‍ ഗീലാനി വിമര്‍ശിച്ചത്. പണാപഹരണ ആരോപണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എങ്കിലും പാക്കിസ്ഥാനിലിരിക്കുന്നവരുമായി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു ഇന്‍കിലാബിക്ക്. 2003 ല്‍ യഥാര്‍ഥ ഹുറിയത്തുമായി ഗീലാനി വഴി പിരിഞ്ഞപ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും അടങ്ങുന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുത്തതിന് അദ്ദേഹം നേതൃത്വത്തെ മൊത്തം “കീഴടങ്ങി” എന്ന് വിമര്‍ശിക്കുകയുണ്ടായി. പിന്നീടാണ് അദ്ദേഹം തന്‍റെ സ്വന്തം ഹൂരിയത്ത് വിഭാഗത്തിന് രൂപം നല്‍കിയതും അതിനെ “ശുദ്ധീകരണ പ്രക്രിയ” എന്നു വിളിച്ചതും.

പണാപഹരണം നടത്തിയെന്ന് ഗീലാനി ഉറപ്പാക്കുന്ന ഒരു എഴുത്ത് പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നത് ദുരൂഹമായ കാര്യമാണ്. കാരണം ഇന്ത്യയുടെ പ്രമുഖ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ അദ്ദേഹത്തിന്‍റെ മകളുടെ ഭര്‍ത്താവ് അടക്കമുള്ള നിരവധി വിഘടന വാദി നേതാക്കള്‍ ഉള്‍പ്പെട്ട ഒരു കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഇപ്പോള്‍ തന്നെ അന്വേഷിച്ചു വരുന്നുണ്ട്.

ഗീലാനിയുടെ രാജിക്കത്ത് അക്ഷരാര്‍ഥത്തില്‍ പ്രശ്‌നങ്ങളുടെ പെട്ടിയാണ് തുറന്നു വെച്ചിരിക്കുന്നത്. ശ്രീനഗര്‍ മുതല്‍ മുസാഫറാബാദ് വരെ അദ്ദേഹത്തിന്‍റെ രാജിക്കത്തിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഗീലാനിയുടെ പേരമകള്‍ രാജിക്കത്തിനെ കുറിച്ച് ഇങ്ങനെയാണ് ട്വീറ്റ് ചെയ്‌തത്. 'ഒരാള്‍ക്ക് ഒരു ആദര്‍ശത്തില്‍ നിന്നോ, രാഷ്ട്രീയ നിലപാടില്‍ നിന്നോ വിശ്വാസങ്ങളില്‍ നിന്നോ രാജി വെക്കാന്‍ കഴിയുകയില്ല.' ഈ സന്ദേശം ഒരുപക്ഷെ ഗീലാനിയെ ഹൂരിയത്തില്‍ നിന്നും പുറത്തെറിയുവാന്‍ ശ്രമിക്കുന്നവര്‍ക്കുള്ളതായിരിക്കാം. മാത്രമല്ല, അത് ഏതാണ്ട് വിജയകരവുമായിരിക്കുന്നു. എന്നാല്‍ ഗീലാനിയെ പുറത്താക്കാന്‍ കഴിയുന്നതിനു മുന്‍പ് തന്നെ അദ്ദേഹം മാന്യമായി അതില്‍ നിന്നും വിട്ടു പോന്നിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.