ETV Bharat / bharat

വിശാഖപട്ടണം വാതക ചോർച്ച; എൽജിടി റിപ്പോർട്ടിൽ പ്രതികരിക്കാൻ കമ്പനിയ്ക്ക് 10 ദിവസത്തെ സമയം - ഹരിത ട്രിബ്യൂണൽ

സ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം. നിരവധി അപ്രതീക്ഷിത കാരണങ്ങളാൽ സമിതിയുടെ റിപ്പോർട്ടിനോട് പ്രതികരിക്കാൻ കമ്പനിക്ക് കഴിയിഞ്ഞിരുന്നില്ലെന്ന് എൽജി പോളിമേർസിന് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ രോഹത്ഗി പറഞ്ഞു.

Gas leak in Visakhapatnam  SC defers proceedings before NGT  sc grants last opportunity to LG Polymers  Supreme Court  National Green Tribunal  വിശാഖപട്ടണം വാതക ചോർച്ച  എൽജിടി റിപ്പോർട്ടിൽ പ്രതികരിക്കാൻ കമ്പനിയ്ക്ക് 10 ദിവസത്തെ സമയം  ഹരിത ട്രിബ്യൂണൽ  എൽജി പോളിമേർസ്
വിശാഖപട്ടണം
author img

By

Published : Oct 30, 2020, 6:43 AM IST

ന്യൂഡൽഹി: വിശാഖപട്ടണം വാതക ചോർച്ച കേസിൽ ഹരിത ട്രിബ്യൂണൽ നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിനെതിരെ എതിർപ്പ് രേഖപ്പെടുത്താൻ എൽജി പോളിമേർസിന് 10 ദിവസം സമയം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം. നിരവധി അപ്രതീക്ഷിത കാരണങ്ങളാൽ സമിതിയുടെ റിപ്പോർട്ടിനോട് പ്രതികരിക്കാൻ കമ്പനിക്ക് കഴിയിഞ്ഞിരുന്നില്ലെന്ന് എൽജി പോളിമേർസിന് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ രോഹത്ഗി പറഞ്ഞു.

മെയ് എട്ടിന് എൻ‌ജി‌ടി കമ്പനിക്ക് ട്രിബ്യൂണൽ 50 കോടി രൂപ ഇടക്കാല പിഴ ചുമത്തുകയും സംഭവത്തിൽ കേന്ദ്രത്തിൽ നിന്നും മറ്റുള്ളവരിൽ നിന്നും പ്രതികരണം തേടുകയും ചെയ്തിരുന്നു. ദക്ഷിണ കൊറിയൻ കമ്പനി ആന്ധ്ര ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പ്ലാന്‍റിലേക്ക് പ്രവേശനം, പ്ലാന്‍റിൽ കിടക്കുന്ന പൂർത്തിയായ ഉൽപ്പന്നങ്ങൾക്ക് അനുമതി എന്നിവ ആവശ്യപ്പെട്ടിരുന്നു. വാതക ചോർച്ചയെക്കുറിച്ച് എൻ‌ജി‌ടി സ്വമേധയാ സ്വീകരിച്ച നടപടിയെയും കമ്പനി ചോദ്യം ചെയ്തിട്ടുണ്ട്.

ഇതേതുടർന്ന്, വാതക ചോർച്ചയ്ക്ക് ഇരയായവർക്കായി എൽജി പോളിമർസ് ഇന്ത്യ ലിമിറ്റഡ് നൽകിയ 50 കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിൽ നിന്ന് നേരത്തെ ആന്ധ്ര സർക്കാരിനെയും എൻജിടിയെയും സുപ്രീം കോടതി വിലക്കിയിരുന്നു. സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റികളിലെ അംഗങ്ങളൊഴികെ മറ്റാർക്കും പ്ലാന്‍റ് സന്ദർശിക്കാൻ അനുവാദമുണ്ടാകില്ലെന്നും കമ്പനിയുടെ ഡയറക്ടർമാർ അനുമതിയില്ലാതെ രാജ്യം വിടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.മെയ് 7ന് എൽജി പോളിമർ പ്ലാന്‍റിൽ നിന്ന് സ്റ്റൈറൈൻ നീരാവി ചോർന്നതിനെ തുടർന്ന് 12 പേരാണ് കൊല്ലപ്പെട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.