ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗർവാൾ സർവകലാശാലയിലെ ഗവേഷകർ ചമോലി ജില്ലയിൽ പുതിയിനം കായീച്ചയെ കണ്ടെത്തി. ഫോർട്ടിക്ക വോട്ടെവി എന്നാണ് പുതിയ ഇനത്തിന്‍റെ ശാസ്ത്ര നാമം. പ്രദേശത്ത് ഇനിയും നിരവധി ഇനങ്ങൾ ഉണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
ഹേമവതി നന്ദൻ ബാഹുഗുണ (എച്ച്എൻബി) ഗർവാൾ സർവകലാശാലയിലെ ശാസ്ത്രജ്ഞൻ പ്രൊഫ.ആർ.എസ്.ഫാർട്ട്യലും ഗവേഷകൻ ഡോ.പ്രദീപ് ചന്ദുമാണ് പുതിയ ഇനം കായീച്ചയെ തിരിച്ചറിഞ്ഞത്.മൈക്രോസ്കോപ്പ് ഉപയോഗിച്ച് മാത്രമേ കായീച്ചയെ കാണാൻ സാധിക്കൂവെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. മുമ്പ് ഏഴിനം കായീച്ചകളാണ് ഉണ്ടായിരുന്നത്. ഇതോടെ എണ്ണം എട്ടാകും.