ഹൈദരാബാദ്: സംസ്ഥാനത്ത് നിന്ന് 1,427 കിലോഗ്രാം കഞ്ചാവ് പിടികൂടി. 3.56 കോടി വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയതായും ഡ്രൈവറെ അറസ്റ്റ് ചെയ്‌തെന്നും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് അറിയിച്ചു. സംസ്ഥാനത്തെ പതാംഗി ടോൾ പ്ലാസയിൽ വച്ചാണ് ഡി.ആർ.ഐ വാഹന പരിശോധന നടത്തിയത്. ട്രക്കിന്‍റെ കാർഗോ ഏരിയക്കും ഡ്രൈവർ ക്യാബിനുമിടയിൽ പ്രത്യേക സ്ഥലം നിർമിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്ന് ഡി.ആർ.ഐ പറഞ്ഞു. കിഴക്കൻ ഗോദാവരിയിൽ നിന്ന് ഉത്തർ പ്രദേശിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
ഹൈദരാബാദില്‍ വന്‍ കഞ്ചാവ് വേട്ട; 1,427 കിലോഗ്രാം കഞ്ചാവ് പിടികൂടി - Ganja seized by DRI
ട്രക്കില്‍ കാർഗോ ഏരിയക്കും ഡ്രൈവർ ക്യാബിനുമിടയിൽ പ്രത്യേക സ്ഥലം നിർമിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്