ETV Bharat / bharat

മുംബൈ പൊലീസിന് തന്നെ കൈമാറരുതെന്ന് കരഞ്ഞപേക്ഷിച്ച് രവി പൂജാരി

മുംബൈ പൊലീസിന്‍റെ അടുത്തേക്ക് മാറ്റരുതെന്ന അധോലോക നായകൻ രവി പൂജാരിയുടെ ആവശ്യം കർണാടക പൊലീസ് തള്ളി.

Wanted gangster Ravi Pujari  no transfer  Karnataka police  അധോലോക നായകൻ രവി പൂജാരി  കർണാടക പൊലീസ്  കൈമാറ്റം ചെയ്യരുതെന്ന് പൂജാരി
മുംബൈ പൊലീസിന് കൈമാറരുതെന്ന് കരഞ്ഞ് പറഞ്ഞ് അധോലോക നായകൻ രവി പൂജാരി
author img

By

Published : Feb 29, 2020, 10:14 AM IST

ബംഗളൂരു: മുംബൈ ജയിലിലേക്ക് മാറ്റരുതെന്ന് കർണാടക പൊലീസിനോട് ആവശ്യപ്പെട്ട് അധോലോക കുറ്റവാളി രവി പൂജാരി. നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കുട്ടികളെ പോലെ രവി പൂജാരി പൊട്ടിക്കരഞ്ഞെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഇയാളുടെ ആവശ്യങ്ങളൊന്നും ബാംഗ്ലൂർ സെൻട്രല്‍ ക്രൈം ബ്രാഞ്ച് അംഗീകരിച്ചിട്ടില്ല. രവി പൂജാരിയെ മുംബൈയിലേക്ക് മാറ്റുകയും ചെയ്തു.

ദാവൂദ് ഇബ്രാഹിമിനെയും സംഘത്തെയും കൊലപ്പെടുത്തിയതിന് മുംബൈ പൊലീസ് തന്നോട് പ്രതികാരം തീർക്കുമെന്നും രവി പൂജാരി പൊലീസിനോട് പറഞ്ഞിരുന്നു. സുരക്ഷ ആവശ്യപ്പെട്ടായിരുന്നു നീക്കം. ദക്ഷിണാഫ്രിക്കയില്‍ നിന്ന് അറസ്റ്റ് ചെയ്ത ശേഷം ഇന്ത്യയിലെത്തിച്ച രവി പൂജാരിയെ മാർച്ച് 7 വരെ ബംഗളൂരു കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു. അന്വേഷണത്തില്‍ യാതൊരുവിധ ഇടപെടലുകളും ഉണ്ടാകരുതെന്നും പൊലീസ് കസ്റ്റഡിയില്‍ വിട്ട ഫസ്റ്റ് അഡീഷണല്‍ സിറ്റി മജിസ്ട്രേറ്റ് വി.ജഗദീഷ് പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.