മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ ഗാന്ധിജിയുടെ സ്മരണാർഥം നിർമ്മിച്ച സ്മാരകങ്ങളെ കുറിച്ച് നാമറിയാതെ പോകരുത്. മഹാത്മാഗാന്ധിയുടെ ആദ്യ സ്മാരകം ന്യൂഡൽഹിയിൽ യമുന നദിയുടെ തീരത്തും രണ്ടാമത്തേത് മധ്യപ്രദേശിലെ നർമദയുടെ തീരത്തെ ബർവാനിയിലുമാണ്. ഗാന്ധിയൻ കാശിനാഥ് ത്രിവേദിയാണ് 1965 ഫെബ്രുവരി 12 ന് ഈ സ്‌മാരകം സ്ഥാപിച്ചത്.
ഗാന്ധിജി, ഭാര്യ കസ്തൂർബ, സെക്രട്ടറി മഹാദേവ് ദേശായി എന്നിവരുടെ ചിതാഭസ്മം അടങ്ങിയ മൺപാത്രങ്ങൾ സൂക്ഷിക്കുന്നുവെന്നതാണ് ഇവിടുത്തെ പ്രത്യേകത. സർദാർ സരോവർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വെള്ളത്തിൽ മുങ്ങാനുള്ള സാധ്യതയുള്ളതിനാല്‍ 2017ൽ സ്മാരകം കുക്രി ഗ്രാമത്തിലേക്ക് മാറ്റി സ്ഥാപിച്ചു. അന്നുമുതൽ ഇവിടെയെത്തുന്ന സന്ദർശകരുടെ എണ്ണം കുറഞ്ഞു. ഈ ഗാന്ധി സ്മാരകം അതിന്‍റെ 'സ്വത്വ'ത്തിനായി പോരാടുമ്പോഴും ആദ്യ സ്‌മാരകമായ ഡൽഹിയിലെ രാജ്ഘട്ട് സന്ദർശകരെ കൊണ്ട് നിറഞ്ഞുകവിയുന്നു.