ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ജയിലിൽ അടച്ചതിന് പിന്നിൽ ഗാന്ധി കുടുംബമാണെന്ന് യോഗ ഗുരു ബാബ രാംദേവ്. അമിത് ഷാ ജയിലിൽ മരിക്കണമെന്നതാണ് ഗാന്ധി കുടുംബത്തിന്‍റെ ആഗ്രഹമെന്നും അദ്ദേഹം ആരോപിച്ചു. അമിത്‌ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മുമ്പ് പറഞ്ഞതായി ബാബ രാംദേവ് അഭിപ്രായപ്പെട്ടു.
കോൺഗ്രസ് നേതാവ് പി.ചിദംബരം നിയമങ്ങൾ ലംഘച്ചതിന്‍റെ കർമ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും ബാബ രാംദേവ് പറഞ്ഞു. ചിദംബരം മാത്രമല്ല കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നിയമത്തിന്‍റെ പിടിയിലാകുമെന്നും അദ്ദേഹം ആരോപിച്ചു. താൻ ഒരിക്കലും നിയമം ലംഘിച്ചിട്ടില്ലെന്നും നിയമം ലംഘിച്ചാൽ ഇന്ന് ചിദംബരം അഭിമുഖികരിക്കുന്നത് നാളെ നമ്മൾ അനുഭവിക്കേണ്ടി വരുമെന്നും ബാബ രാംദേവ് പറഞ്ഞു.