ETV Bharat / bharat

ഗൽവാൻ സംഘർഷം; ഇന്ത്യ-ചൈന സൈനിക കമാൻഡർമാരുടെ കൂടിക്കാഴ്‌ച

author img

By

Published : Jun 22, 2020, 1:22 PM IST

സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലും സൈനികർക്ക് ജീവൻ നഷ്‌ടപ്പെട്ടതിനെപ്പറ്റി കൂടിക്കാഴ്‌ചയിൽ പ്രധാനമായും ചർച്ച ചെയ്യും. ഏറ്റുമുട്ടലിന്‍റെ യഥാർഥ വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ലാത്ത സാഹചര്യത്തിൽ പരിക്കേറ്റ ജവാന്മാർക്ക് ഇരുവിഭാഗവും ചികിത്സ വാഗ്‌ദാനം ചെയ്‌തു.

ഗൽവാൻ സംഘർഷം  ഇന്ത്യൻ കോർപ്‌സ് കമാൻഡർ  പി‌എൽ‌എ  മോൾഡോ  Moldo  India-China corps  Galvan clash;
ഗൽവാൻ സംഘർഷം; ഇന്ത്യൻ കോർപ്‌സ് കമാൻഡർമാരും പി‌എൽ‌എയും തമ്മിൽ കൂടിക്കാഴ്‌ച

ന്യൂഡൽഹി: ഗൽവാൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ- ചൈന സൈനിക കമാൻഡർമാർ കൂടിക്കാഴ്‌ച നടത്തുന്നു. രാവിലെ 11.30ന് തുടങ്ങിയ യോഗത്തിൽ ഇരുരാജ്യങ്ങളെ സംബന്ധിക്കുന്ന നാല് പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിർന്ന മാധ്യമപ്രവർത്തകൻ സഞ്ജി‌ബ് കെർ ബെറുവ പറഞ്ഞു. സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലും സൈനികർക്ക് ജീവൻ നഷ്‌ടപ്പെട്ടതിനെപ്പറ്റി പ്രധാനമായും ചർച്ച ചെയ്യും. ഏറ്റുമുട്ടലിന്‍റെ യഥാർഥ വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ലാത്ത സാഹചര്യത്തിൽ പരിക്കേറ്റ ജവാന്മാർക്ക് ഇരുവിഭാഗവും ചികിത്സ വാഗ്‌ദാനം ചെയ്‌തു.

ഈ മാസം ആറിന് മോൾഡോയിൽ‌ നടന്ന യോഗത്തിൽ‌ കമാൻ‌ഡർമാർ‌ തമ്മിലുണ്ടാക്കിയ നിബന്ധനകൾ പി‌എൽ‌എ എങ്ങനെ ലംഘിച്ചുവെന്നും, ഗാൽവാൻ താഴ്‌വരയുടെ ഇന്ത്യൻ ഭാഗത്തുള്ള പട്രോൾ പോയിന്‍റ് 14 (പിപി 14) ൽ നടന്ന ക്രൂരമായ അക്രമവും യോഗത്തിൽ ചർച്ച ചെയ്യും. നിയന്ത്രണ രേഖയിലെ തോക്കുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള നടപടികളെക്കുറിച്ചും ചർച്ച ചെയ്യും. ലഡാക്കിലെ പാങ്കോംഗ് തടാകത്തിന്‍റെ വടക്കൻ തീരത്തുള്ള ഫിംഗർ 4 പ്രദേശമാണ് മറ്റൊരു പ്രധാന ആശങ്ക. ഇന്ത്യൻ പോസ്റ്റുകളിലുടനീളം ഫിംഗർ 4 ഏരിയയിൽ പി‌എൽ‌എ വളരെ വലിയ രീതിയിൽ വിന്യസിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.