ന്യൂഡൽഹി: കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് ഈ വർഷം വിക്ഷേപണത്തിനായി ഒരുങ്ങുന്ന പത്ത് ബഹിരാകാശ ദൗത്യങ്ങൾ മുടങ്ങിയേക്കുമെന്ന് ഐഎസ്ആർഒ മേധാവി കെ ശിവൻ പറഞ്ഞു. ബഹിരാകാശ ഏജൻസി 10 വിക്ഷേപണങ്ങൾ ആസൂത്രണം ചെയ്തിരുന്നു. കുറച്ച് മാസങ്ങളായി മിഷന്‍റെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിക്ഷേപണത്തിനുള്ള ഉപകരണങ്ങൾ നിർമിക്കുന്നതിനായി ഐഎസ്ആർഒ സ്വകാര്യ മേഖലയെ ആശ്രയിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം ചന്ദ്രയാൻ -2 ഇറങ്ങിയതിനു ശേഷം ഈ വർഷം അവസാനം ചന്ദ്രയാൻ -3 വിക്ഷേപിക്കാൻ ഐഎസ്ആർഒ പദ്ധതിയിട്ടിരുന്നു. 2022 ഓടെ മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ഹ്യൂമൻ ബഹിരാകാശ ദൗത്യമായ ഗഗന്യാൻ വിഭാവനം ചെയ്യുന്നു. ഈ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് ടെസ്റ്റ് പൈലറ്റുമാർ നിലവിൽ റഷ്യയിൽ പരിശീലനത്തിലാണ്. എന്നാൽ കൊറോണ വൈറസ് ദൗത്യത്തെ ബാധിച്ചു എന്നും ഐഎസ്ആർഒ അറിയിച്ചു.
ലോക്ക് ഡൗണില്‍ പത്ത് ബഹിരാകാശ ദൗത്യങ്ങൾ മുടങ്ങി; ഐഎസ്ആർഒ - ലോക്ക് ഡൗൺ
2022 ഓടെ മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ഹ്യൂമൻ ബഹിരാകാശ ദൗത്യമായ ഗഗന്യാൻ വിഭാവനം ചെയ്യുന്നു. ഈ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് ടെസ്റ്റ് പൈലറ്റുമാർ നിലവിൽ റഷ്യയിൽ പരിശീലനത്തിലാണ്. എന്നാൽ കൊറോണ വൈറസ് ദൗത്യത്തെ ബാധിച്ചു എന്നാണ് ഐഎസ്ആർഒ പറയുന്നത്.