ETV Bharat / bharat

ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനത്തിന്‍റെ താല്‍കാലിക ഷെഡ്യൂള്‍ തയ്യാറാക്കി - ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനം

ട്രംപിന്‍റെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വന്‍ സ്വീകരണ പരിപാടികളാണ് ഇന്ത്യ ഒരുക്കുന്നത്

Donald Trump  US-India ties  Trump's India visit  Melania Trump  ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനം  ട്രംപിന്‍റെ സന്ദർശനം
ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനം
author img

By

Published : Feb 23, 2020, 7:08 PM IST

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സന്ദർശനം നാളെയും മറ്റന്നാളും നടക്കാനിരിക്കെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഇന്ത്യ. ട്രംപിനോടൊപ്പം ഭാര്യ മെലാനിയയും ഇന്ത്യ സന്ദർശിക്കും.

Donald Trump  US-India ties  Trump's India visit  Melania Trump  ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനം  ട്രംപിന്‍റെ സന്ദർശനം
താൽകാലിക ഷെഡ്യൂൾ

ട്രംപിന്‍റെ ആദ്യദിന സന്ദർശനത്തിന്‍റെ താൽകാലിക ഷെഡ്യൂൾ:-

ഫെബ്രുവരി 24:

  • അഹമ്മദാബാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഡൊണാള്‍ഡ് ട്രംപ് എത്തും. 50,000 പേർ അണിനിരന്ന് സ്വാഗതം ചെയ്യുന്ന 22 കിലോ മീറ്റർ നീണ്ട റോഡ് ഷോയിൽ പങ്കെടുക്കും.
  • റോഡ്ഷോക്ക് ശേഷം മൊട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന 'നമസ്‌തേ ട്രംപ്' പരിപാടിയിൽ മോദിയും ട്രംപും പങ്കെടുക്കും.
  • മഹാത്മഗാന്ധിയുടെ ഓർമകൾ കുടിയിരിക്കുന്ന സബർമതി ആശ്രമത്തിൽ ഇരുനേതാക്കളും അരമണിക്കൂർ ചെലവഴിക്കും. സന്ദർശന വേളയിൽ ചർക്കയുടെ മാതൃകയിലുള്ള ഉപഹാരവും ഗാന്ധിജിയുടെ ജീവിതത്തെ പ്രതിപാദിക്കുന്ന പുസ്‌തകവും സമ്മാനിക്കും.
  • ട്രംപും ഭാര്യ മെലാനിയയും ചേർന്ന് ഒരു മണിക്കൂർ നേരം ആഗ്ര സന്ദർശിക്കും.

ഫെബ്രുവരി 25:

  • രാഷ്‌ട്രപതി ഭവനിൽ ഡൊണാൾഡ് ട്രംപിന് ഔപചാരിക സ്വാഗതം നൽകും.
  • മഹാത്മഗാന്ധിയുടെ സമാധിസ്ഥലമായ രാജ്‌ഘട്ടിൽ ഗാന്ധിജിക്ക് ആദരാഞ്ജലികൾ അർപ്പിക്കും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ ഉച്ചഭക്ഷണം.
  • യുഎസ് എംബസിയിൽ വ്യാവസായിക പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തുന്നതടക്കമുള്ള ട്രംപിന്‍റെ സ്വകാര്യ സന്ദർശനങ്ങൾ നടക്കും.
  • പിന്നീട് രാഷ്‌ട്രപതി ഭവനിൽ ഇന്ത്യൻ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് നൽകുന്ന ഔദ്യോഗിക വിരുന്നിൽ ട്രംപ് പങ്കെടുക്കും. ശേഷം ഇന്ത്യയിൽ നിന്ന് മടങ്ങും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.