ETV Bharat / bharat

ടിക് ടോക് താരങ്ങൾ മുതൽ മല്‍പ്പിടുത്തക്കാർ വരെ തെരഞ്ഞെടുപ്പ് ഗോദയിൽ - ടിക് ടോക് താര വാർത്ത

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിറങ്ങിയ ടിക് ടോക് താരങ്ങളും പരാജയപ്പെട്ടു

ടിക് ടോക് താരങ്ങൾ മുതൽ മല്‍പ്പിടുത്തക്കാർ വരെ തെരഞ്ഞെടുപ്പ് ഗോദയിൽ
author img

By

Published : Oct 25, 2019, 7:33 AM IST

ഹൈദരാബാദ്: ടിക് ടോക് താരങ്ങൾ മുതൽ മല്‍പ്പിടുത്തക്കാർ വരെയാണ് മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിറങ്ങിയത്. ചെറിയ സമയത്തിനുള്ളിൽ ഉയർച്ചയിലെത്തിയ താരങ്ങൾക്ക് എന്നാൽ തെരഞ്ഞെടുപ്പ് കയ്‌പേറിയതായിരുന്നു.

പ്രധാന മത്സരാർഥികൾ

സോണാലി ഫോഗട്ട് (ഹരിയാന-തോൽവി)

ഹരിയാനയിലെ അദാംപൂർ മണ്ഡലത്തിൽ നിന്നും ബിജെപി സീറ്റിൽ മത്സരിച്ച സോണാലി മുതിർന്ന കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്നോയി യോടാണ് പരാജയപ്പെട്ടത്. ഹരിയാനയിലെ ടിക് ടോക് താരമാണ് സോണാലി ഫോഗട്ട്. മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ നിയമസഭാംഗമായ കുൽദീപ് ബിഷ്നോയി മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്‍റെ മകനുമാണ്.

യോഗേശ്വർ ദത്ത് (ഹരിയാന-തോൽവി)

ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ യോഗേശ്വർ ദത്ത് ബറോഡ മണ്ഡലത്തിൽ ബിജെപിയെയാണ് പ്രതിനിധീകരിച്ചത്. എന്നാൽ മണ്ഡലത്തിലെ രണ്ടുതവണ സിറ്റിങ് എം‌എൽ‌എ ആയ കോൺഗ്രസ് സ്ഥാനാർഥി ശ്രീകൃഷ്ണ ഹൂഡയോട് പരാജയപ്പെട്ടു.

അഭിജിത് ബിച്ചുകാലെ (മഹാരാഷ്‌ട്ര-പരാജയം)

മറാത്തി 'ബിഗ് ബോസ്' മത്സരാർഥിയായ അഭിജിത് ബിചുകാലെ മുംബൈയിലെ വോർലിയിൽ നിന്ന് ശിവസേന യുവ നേതാവ് ആദിത്യ താക്കറെയോട് പരാജയപ്പെട്ടു.

ദീപാലി സയാദ് (മഹാരാഷ്‌ട്ര-പരാജയം)

ശിവസേനക്ക് വേണ്ടി മുംബൈ കാൽവ സീറ്റിൽ നിന്നും മത്സരിച്ച അഭിനയത്രി ദീപാലി സയാദ് എൻ‌സി‌പിയുടെ ജിതേന്ദ്ര അഹ്വാദിനോട് പരാജയപ്പെട്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആംആദ്‌മി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പാർട്ടി മാറ്റം ഈ താരത്തെ താരത്തെ തുണച്ചില്ല.

അജാസ് ഖാൻ, ഗീത ഗാവ്‌ലി (മഹാരാഷ്‌ട്ര-പരാജയം)

ബൈക്കുല്ല സീറ്റിൽ നിന്നും മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി ബിഗ് ബോസ് താരം അയാസ് ഖാൻ, അധോലോക കുറ്റവാളി അരുൺ ഗാവ്‌ലിയുടെ മകൾ ഗീത ഗാവ്‌ലി എന്നിവർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. അഖിൽ ഭാരതീയ സേന പാർട്ടി ടിക്കറ്റിലാണ് ഗീത ഗാവ്‌ലി മത്സരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.