ETV Bharat / bharat

കശ്മീരിൽ കനത്ത മഞ്ഞ് വീഴ്ച; ശ്രീനഗർ ലേ റോഡ് അടച്ചു

മഞ്ഞുവീഴ്ചയെത്തുടർന്ന് സോജില ചുരത്തിലൂടെ കടന്നുപോകുന്ന ശ്രീനഗർ-ലേ റോഡ് അടച്ചു. ജമ്മു കശ്മീരിനെ ലഡാക്ക് പ്രദേശവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്

Fresh snowfall in higher reaches of Jammu and Kashmir, Ladakh; rainfall in plains  Rainfall in Kashmir  Snow fall in Kashmir  ജമ്മു കശ്മീരിൽ കനത്ത മഞ്ഞ് വീഴ്ച  ശ്രീനഗർ-ലേ റോഡ് അടച്ചു  സോജില ചുരം  താഴ്വരയിൽ മഴ
കശ്മീരിൽ കനത്ത മഞ്ഞ് വീഴ്ച; ശ്രീനഗർ ലേ റോഡ് അടച്ചു
author img

By

Published : Nov 14, 2020, 3:01 PM IST

Updated : Nov 14, 2020, 3:22 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞ് വീഴ്ച. മഞ്ഞുകാലം ആരംഭിച്ചതിന് ശേഷം ഇത് ആദ്യമായാണ് പ്രദേശത്ത് കനത്ത മഞ്ഞ് വീഴ്ച അനുഭവപ്പെടുന്നത്. ഇതോടെ ശ്രീനഗർ-ലേ റോഡ് അടച്ചിട്ടു.

കശ്മീരിൽ കനത്ത മഞ്ഞ് വീഴ്ച; ശ്രീനഗർ ലേ റോഡ് അടച്ചു

ജമ്മു കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിലുള്ള ഗുൽമാർഗിലെ സ്കീ റിസോർട്ട്, വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ല, മധ്യ കശ്മീരിലെ ഗന്ധർബാൽ ജില്ലയിലെ സോനമാർഗിലെ ടൂറിസ്റ്റ് റിസോർട്ട് എന്നിവ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായതാണ് റിപ്പോർട്ടുകൾ.

മഞ്ഞുവീഴ്ചയെത്തുടർന്ന് സോജില ചുരത്തിലൂടെ കടന്നുപോകുന്ന ശ്രീനഗർ-ലേ റോഡ് അധികൃതർ അടച്ചു. ജമ്മു കശ്മീരിനെ ലഡാക്ക് കേന്ദ്രഭരണ പ്രദേശവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. മുൻകരുതൽ നടപടിയായാണ് റോഡ് അടച്ചതെന്ന് അധികൃതർ പറഞ്ഞു. അതേസമയം, കശ്മീർ താഴ്‌വരയിലെ സമതലങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ പെയ്തു. ഇതോടെ പ്രദേശത്തെ താപനില കുറഞ്ഞു. അടുത്ത രണ്ട് ദിവസങ്ങളിൽ മഴയിൽ വർധനവുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Last Updated : Nov 14, 2020, 3:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.