പാരിസ്: കിഴക്കൻ മെഡിറ്ററേനിയനിലെ ഊർജ്ജ പര്യവേക്ഷണ അവകാശവുമായി ബന്ധപ്പെട്ട് ഗ്രീസും തുർക്കിയും തമ്മിലെ സംഘർഷങ്ങൾക്കിടയിൽ, ഫ്രാൻസുമായി 18 റാഫേൽ യുദ്ധവിമാനങ്ങൾക്കായി ഗ്രീസ് ധാരണയിലെത്തിയതായി റിപ്പോർട്ട്. 18 റാഫേലുകളിൽ എട്ടെണ്ണം ഫ്രഞ്ച് വ്യോമസേനയുടെ ഇൻവെന്‍ററിയിൽ നിന്നുള്ള ജെറ്റുകളായിരിക്കും. ഫ്രഞ്ച്, ഗ്രീക്ക് സർക്കാരുകൾ തമ്മിലുള്ള കരാർ വളരെ പുരോഗമിച്ച നിലയിലാണെന്നും ഈ വർഷാവസാനത്തോടെ ഇത് പൂർത്തിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്ത് സൈനിക സാന്നിധ്യം ഉയർത്തിയതിന് ഗ്രീസിന്‍റ പ്രധാനമന്ത്രി നന്ദി പറഞ്ഞു. അതേസമയം, മെഡിറ്ററേനിയനിലെ ഗ്രീസും ദ്വീപ് രാഷ്ട്രമായ സൈപ്രസും തങ്ങളുടെ അവകാശങ്ങൾ ലംഘിച്ചുവെന്ന് തുർക്കി ആരോപിക്കുകയും മേഖലയിലെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് അറിയിക്കുകയും ചെയ്തു. തുർക്കിയുമായുള്ള ഗ്രീസിന്‍റെ ബന്ധം കൂടുതൽ വഷളായിരിക്കുന്ന ഈ സമയത്ത്, റാഫേൽ ജെറ്റുകൾ ഉടനടി വിന്യസിക്കാൻ തയ്യാറായ പൂർണമായ സായുധ പതിപ്പുകളായിരിക്കും. ഫ്രഞ്ച് ഇരട്ട എഞ്ചിൻ, കാനാർഡ് ഡെൽറ്റ വിങ്ങ്, മൾട്ടിറോൾ യുദ്ധവിമാനമാണ് ഡസോൾട്ട് റാഫേൽ. ഡസോള്‍ട്ട് ഏവിയേഷൻ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വ്യോമ മേധാവിത്വം, വ്യോമാക്രമണം, പിന്തുണ, ആണവ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ നടത്താനാണ് ഇത് ഉപയോഗിക്കുന്നത്.
ഫ്രാൻസിൽ നിന്ന് 18 റാഫേൽ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഗ്രീസ് - ഫ്രാൻസിൽ നിന്ന് 18 റാഫേൽ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഗ്രീസ്
ഗ്രീസും തുര്‍ക്കിയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗ്രീസിന്‍റെ നടപടി