ജയ്പൂർ: രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ വൈക്കോൽ മേഞ്ഞ വീടിന് തീപിടിച്ച് നാല് വയസുകാരി മരിച്ചു. നോഖ പൊലീസ് സ്റ്റേഷന് കീഴിലുള്ള സോവ ഗ്രാമത്തിലാണ് സംഭവം. അപകട സമയം പെൺകുട്ടി ഉറങ്ങുകയായിരുന്നെന്നും കുട്ടിയുടെ മാതാപിതാക്കൾ കൃഷി സ്ഥലത്തായിരുന്നെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെത്തുടർന്ന് പൊലീസ് അപകട സ്ഥലം സന്ദർശിച്ചു. സംഭവ സ്ഥലത്ത് വച്ച് തന്നെ പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്തുകയും മൃതദേഹം കുടുംബത്തിന് വിട്ട് കൊടുക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.