ബെംഗളൂരു: രണ്ട് പേർ കൊല്ലപ്പെടുകയും 60ഓളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്ത ഓഗസ്റ്റ് 11ലെ ബെംഗളൂരു അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ നാല് അന്വേഷണ സംഘങ്ങൾ രൂപീകരിച്ചു. ഡിജെ ഹള്ളി പൊലീസ് സ്റ്റേഷനിലും കെജി ഹള്ളി പൊലീസ് സ്റ്റേഷനിലും ഫോറൻസിക് സംഘം അന്വേഷണം നടത്തി. കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ അനന്തരവൻ നവീന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിനെച്ചൊല്ലി ചൊവ്വാഴ്ചയാണ് ബെംഗളൂരുവിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തിനിടെ കോൺഗ്രസ് എംഎൽഎയുടെ വീടും അക്രമികൾ നശിപ്പിച്ചു.
ബെംഗളൂരു അക്രമം; അന്വേഷണ സംഘങ്ങൾ രൂപീകരിച്ചു - ബെംഗളൂരു അക്രമം; അന്വേഷണ സംഘങ്ങൾ രൂപീകരിച്ചു
ഡിജെ ഹള്ളി പൊലീസ് സ്റ്റേഷനിലും കെജി ഹള്ളി പൊലീസ് സ്റ്റേഷനിലും ഫോറൻസിക് സംഘം അന്വേഷണം നടത്തി