മുംബൈ: മഹാരാഷ്‌ട്രയില്‍ നാല് സഹോദരങ്ങളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജല്‍ഗാവ് ജില്ലയിലെ ബോര്‍ഗോണ്‍ ഗ്രാമത്തിലാണ് വെള്ളിയാഴ്‌ച സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികളെയും രണ്ട് പെണ്‍കുട്ടികളെയും വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷിയിടത്തില്‍ താമസിച്ചിരുന്ന മെയ്‌തല്‍ ബിലാലിന്‍റെ അഞ്ച് മക്കളില്‍ നാല് പേരാണ് ദാരുണമായി കൊല ചെയ്യപ്പെട്ടിരിക്കുന്നത്. ഒക്‌ടോബര്‍ 15ന് ഭാര്യയ്‌ക്കും കുട്ടിയോടുമൊപ്പം ജോലിക്കായി മധ്യപ്രദേശില്‍ പോയിരിക്കുകയായിരുന്നു മെയ്‌തല്‍ ബിലാല്‍. അതേസമയം നാല് സഹോദരങ്ങളും വീട്ടില്‍ തനിച്ചായിരുന്നു. ഇന്ന് രാവിലെ മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മഹാരാഷ്‌ട്രയില്‍ നാല് സഹോദരങ്ങള്‍ കൊല്ലപ്പെട്ട നിലയില്‍ - ക്രൈം ന്യൂസ്
ജല്‍ഗാവ് ജില്ലയിലാണ് സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികളെയും രണ്ട് പെണ്‍കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.