ETV Bharat / bharat

ഹൈദരാബാദിൽ കൊവിഡ് ചികിത്സയിലിരുന്ന നാല് തടവുകാർ രക്ഷപ്പെട്ടു - ജയിൽ തടവുകാർ രക്ഷപ്പെട്ടു

ഓഗസ്റ്റ് 26ന് കൊവിഡ് സ്ഥിരീകരിച്ച് സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് ജയിൽ തടവുകാരാണ് രക്ഷപ്പെട്ടത്.

prisoners escaped  prisoners fleed  COvid-19  Prisoners fleed from covid centre  Hyderabad prisoners fleed  Cherlapally Central jail  സെക്കന്തരാബാദ്  ഗാന്ധി ആശുപത്രി  ഹൈദരാബാദ്  കൊവിഡ് 19  ജയിൽ തടവുകാർ രക്ഷപ്പെട്ടു  തെലങ്കാന
ഹൈദരാബാദിൽ കൊവിഡ് ചികിത്സയിലിരുന്ന നാല് ജയിൽ തടവുകാർ രക്ഷപ്പെട്ടു
author img

By

Published : Aug 29, 2020, 6:59 AM IST

ഹൈദരാബാദ്: ഗാന്ധി ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരുന്ന നാല് തടവുകാർ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 26ന് കൊവിഡ് സ്ഥിരീകരിച്ച നാല് പേരെയും സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ അജ്ജനി കുമാർ പറഞ്ഞു. അബ്‌ദുൽ അർബാസ്, ജാവേദ്, മജ്ജലി സോമസുന്ദർ, പാർവതം നർസയ്യ എന്നിവരാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെന്നും കുമാർ പറഞ്ഞു.

ഗാന്ധി ആശുപത്രിയിലെ മെയിൻ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ് ഇവർക്ക് ചികിത്സ നൽകിയിരുന്നത്. ഇവരെ ഉടനെ കണ്ടെത്തുമെന്നും കെട്ടിടത്തിന്‍റെ എല്ലാ ഭാഗങ്ങളിലും സെക്യൂരിറ്റി സംവിധാനം ഉണ്ടെന്നും എസിപി പി.വെങ്കട്ട രമണ പറഞ്ഞു. ഇവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.