ETV Bharat / bharat

അസമില്‍ നാല്‌ പേര്‍ക്ക്‌ കൂടി കൊവിഡ് 19‌ സ്ഥിരീകരിച്ചു - COVID-19

സംസ്ഥാനത്ത് ഇതുവരെ 214 പേര്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു.

അസമില്‍ നാല്‌ പേര്‍ക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു  കൊവിഡ് 19  അസം  Four persons test positive for COVID-19 in Assam, total at 214  COVID-19  Assam
അസമില്‍ നാല്‌ പേര്‍ക്ക്‌ കൂടി കൊവിഡ് 19‌ സ്ഥിരീകരിച്ചു
author img

By

Published : May 22, 2020, 2:58 PM IST

ഗുവാഹത്തി: അസമില്‍ നാല്‌ പേര്‍ക്ക്‌ കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു. സര്‍ക്കാരിന്‍റെ നിരീക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന നാല്‌ പേര്‍ക്കാണ് പുതിയതായി കൊവിഡ്‌ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മ പറഞ്ഞു. സംസ്ഥാനത്തെ ടെസ്‌പൂര്‍, ജോര്‍ഹത്, ശര്‍മ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞവരാണിവര്‍.

സംസ്ഥാനത്ത് ഇതുവരെ കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം 214 ആയി. 54 കൊവിഡ്‌ മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തു. 153 പേരാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് പുറത്ത്‌ നിന്നെത്തുന്നവര്‍ക്കായി അഞ്ച് സോണല്‍ സ്‌ക്രീനിങാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.