ചണ്ഡിഗഡ്: പഞ്ചാബിലെ സംഗ്രൂരില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ആറും എട്ടും പ്രായമുള്ള ആണ്‍കുട്ടികളും മാതാപിതാക്കളുമാണ് മരിച്ചത്. ഇന്ദിര കോളനിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ ശക്തമായ മഴയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് മരിച്ച നാല് പേര്‍ ഒരു മുറിയിലും പരിക്കേറ്റവര്‍ മറ്റ് മുറിയിലുമായിരുന്നു.
വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു - house collapse
മരിച്ചവരില്‍ ആറും എട്ടും പ്രായമുള്ള ആണ്‍കുട്ടികളും.