റാഞ്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റാഞ്ചിയിൽ നാല് കൊവിഡ് സുരക്ഷാ കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു. രോഗലക്ഷണങ്ങളില്ലാത്ത രോഗികൾക്ക് വേണ്ടിയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. 313 കിടക്കകളാണ് ഓരോ കേന്ദ്രത്തിലുമുള്ളത്. കൊവിഡ് സുരക്ഷാ കേന്ദ്രങ്ങളിൽ ഒന്ന് എച്ച്ഇസി മേഖലയിലെ പരാസ് ആശുപത്രിയിൽ പ്രവർത്തിക്കുന്നു. ഇവിടെ ഐസിയു സൗകര്യവുമുണ്ട്. റാഞ്ചിയിൽ ഇതുവരെ 727 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 275 കൊവിഡ് കേസുകളും രണ്ട് മരണങ്ങളും കൂടി ജാർഖണ്ഡിൽ റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,385 ആയി ഉയർന്നു.
റാഞ്ചിയിൽ നാല് കൊവിഡ് സുരക്ഷാ കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു - ജാർഖണ്ഡ്
രോഗലക്ഷണങ്ങളില്ലാത്ത രോഗികൾക്ക് വേണ്ടിയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. 313 കിടക്കകളാണ് ഓരോ കേന്ദ്രത്തിലുമുള്ളത്