ETV Bharat / bharat

ഉത്തരാഖണ്ഡിൽ കാണാതായ സാഹസിക യാത്രികരെ കണ്ടെത്തി

കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് വാസുകി താലിലേക്കുള്ള യാത്രാമധ്യേ കാണാതായ നാല് ട്രെക്കിങ് യാത്രികരെയാണ് കണ്ടെത്തിയത്.

Uttarkhand Missing trekkers located SDRF on rescue mission
ഉത്തരാഖണ്ഡിൽ കാണാതായ സാഹസിക യാത്രികരെ കണ്ടെത്തി
author img

By

Published : Jul 16, 2020, 3:18 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാണാതായ സാഹസിക യാത്രികരെ കണ്ടെത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ(സി‌എം‌ഒ) അറിയിച്ചു. കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് വാസുകി താലിലേക്കുള്ള യാത്രാമധ്യേ കാണാതായ നാല് ട്രെക്കിങ് യാത്രികരെയാണ് കണ്ടെത്തിയത്. യാത്രികർ സുരക്ഷിതരാണെന്നും എല്ലാവരോടും മുഖ്യമന്ത്രി സംസാരിച്ചിട്ടുണ്ടെന്നും അവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും സിഎംഒ പറഞ്ഞു.

ഇവരെ സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കാൻ എസ്ഡിആർഎഫ് ടീം ശ്രമിക്കുകയാണെന്നും ഭരണകൂടം അവരുമായി ബന്ധപ്പെട്ടുവെന്നും സിഎംഒ അറിയിച്ചു. ഹിമാൻഷു ഗുരുങ്, ഹർഷ് ഭണ്ഡാരി, മോഹിത് ഭട്ട്, ജഗദീഷ് ബിഷ്ത് എന്നിവരെ ട്രെക്കിങ്ങിനിടെ കാണാതാവുകയായിരുന്നു. ട്രെഹർമാർ, ഡെറാഡൂൺ, നൈനിറ്റൽ സ്വദേശികളാണിവർ. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനം വൈകിപ്പിക്കുന്നതെന്ന് എസ്‌ഡി‌ആർ‌എഫ് ടീം പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ അനുവദിച്ചതായി സംസ്ഥാന ഭരണകൂടം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.