ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് നാല് കൊലപാതകങ്ങള്‍

ഷാജഹാന്‍പൂര്‍ ജില്ലയില്‍ രണ്ട് പേരും മെയ്‌ന്‍പുരിയിലും, ബറേലിയിലും ഓരോ കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.

Four killed in Uttar Pradesh news  Uttar Pradesh crime news  ഉത്തര്‍പ്രദേശ് കൊലപാതകം  ഉത്തര്‍പ്രദേശ് വാര്‍ത്തകള്‍
ഉത്തര്‍പ്രദേശില്‍ ഇന്നലെ നാല് കൊലപാതകങ്ങള്‍
author img

By

Published : Apr 15, 2020, 11:35 AM IST

ലക്‌നൗ: ലോക്‌ഡൗണിലും ഉത്തര്‍പ്രദേശിലെ കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല. ഇന്നലെ മാത്രം നാല് കൊലപാതകങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഷാജഹാന്‍പൂര്‍ ജില്ലയില്‍ ഇന്നലെ രാത്രി രണ്ട് പേര്‍ കൊല്ലപ്പെട്ടപ്പോള്‍, മെയ്‌ന്‍പുരിയിലും, ബറേലിയിലും ഓരോ കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ബറേലിയില്‍ പ്രദേശിക ബിജെപി നേതാവ് അഹമ്മദ് ദുംപിയാണ് വെടിയേറ്റ് മരിച്ചത്. ഷാജഹാന്‍പൂര്‍ ജില്ലയില്‍ ഭര്‍ത്താവാണ് യുവതിയെ കൊലപ്പെടുത്തിയത്. ഗരാ നദിയില്‍ മൃതദേഹം ഉപേക്ഷിക്കാന്‍ ശ്രമിച്ച കൊല്ലപ്പെട്ട റീനയുടെ രണ്ടാം ഭര്‍ത്താവ് ശ്യാം സുന്ദര്‍ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.

എഴുപത് കാരനാണ് ജില്ലയില്‍ കൊല്ലപ്പെട്ട രണ്ടാമത്തെയാള്‍. കൃഷിയിടത്തില്‍ വിശ്രമിക്കുകയായിരുന്ന ബാലക്‌ റാമിനെ അജ്ഞാതൻ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മനിപൂരിയില്‍ നിന്നും കണ്ടെത്തിയ 28 കാരൻ ദീരേന്ദ്ര യാദവിന്‍റെ മൃതദേഹം കോടാലി ഉപയോഗിച്ച് വെട്ടിമുറിച്ച നിലയിലായിരുന്നു. പ്രദേശവാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.