പാലക്കാട്: വെണ്ണക്കരയിലെ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തടയാന്‍ ശ്രമം. പോളിങ് ബൂത്തില്‍ കയറാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാനാര്‍ഥി ബൂത്തില്‍ വോട്ട് ചോദിച്ചെന്ന് ബിജെപി.
വൈകിട്ട് അഞ്ച് മണിയോടെയാണ് സംഘര്‍ഷം. സ്ഥാനാർഥി പര്യടനത്തിൻ്റെ ഭാഗമായി രാഹുൽ വെണ്ണക്കര സ്‌കൂളിലെ ബൂത്തിൽ എത്തിയപ്പോഴാണ് സംഭവം. വോട്ട് ചെയ്യാന്‍ നില്‍ക്കുന്നവരോട് രാഹുല്‍ കൈ വീശി വോട്ട് ചോദിച്ചു എന്നാരോപിച്ചാണ് ബിജെപി പ്രവർത്തകർ ബഹളം വച്ചത്. ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
താൻ പോളിങ് ബൂത്തിൽ വോട്ട് ചോദിച്ചിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അങ്ങനെയുണ്ടെങ്കില്‍ ആർക്ക് വേണമെങ്കിലും പരിശോധിക്കാംമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
വിവരമറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തിയതോടെ സംഘർഷം വഷളായി. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രവർത്തകരെ പിരിച്ചു വിട്ടത്.
Also Read: 'ഇരട്ടവോട്ട് തടയും, ബിജെപി ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർ മാന്യത കാണിക്കണം'; പി സരിൻ