ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവാംഗിരി ജില്ലയിലെ ഗുദൂർ റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചു. ഹൈദരാബാദിൽ നിന്നുള്ള വെങ്കിടേഷ്, അഖിൽ റെഡ്ഡി, രവി കിരൺ, കല്യാൺ റെഡ്ഡി എന്നിവരാണ് മരിച്ചത്. രണ്ട് കാറും വാട്ടർ ടാങ്കറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരു കാർ പൂർണമായും തകർന്നു. നാട്ടുകാർ ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പരിക്കേറ്റ ഹർഷവർധനും കാർത്തിക്കും ചികിത്സയിലാണ്. അലെരുവിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷം ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്.
തെലങ്കാനയില്‍ വാഹനാപകടം: നാല് മരണം - ഹൈദരാബാദ്
രണ്ട് കാറും വാട്ടർ ടാങ്കറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
![തെലങ്കാനയില്‍ വാഹനാപകടം: നാല് മരണം Four killed in mishap on Hyderabad - Warangal highway തെലുങ്കാനയിലുണ്ടായ വാഹനഅപകടത്തിൽ നാലുപേർ മരിച്ചു ഹൈദരാബാദ് ഹൈദരാബാദ് വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9996424-thumbnail-3x2-accident.jpg?imwidth=3840)