പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷ് ഇ മുഹമ്മദ് കമാന്‍ഡര്‍ കമ്രാന്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. പുല്‍വാമയിലെ പിന്‍ഗ്ലാന്‍ മേഖലയില്‍ 16 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം ഭീകരരെ വധിച്ചത്. മേജര്‍ അടക്കം അഞ്ചു സൈനികര്‍ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. മേജര്‍ വി.എസ്. ധോണ്ഡിയാല്, ഹവില്‍ദാര്‍ ഷിയോരാം, സിപ്പോയിമാരായ ഹരി സിംഗ്, അജയ്കുമാര്‍, ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവരാണു കൊല്ലപ്പെട്ടത്.
പുൽവാമ ആക്രമണ സൂത്രധാരനുൾപ്പടെ മൂന്ന് ഭീകരരെ വധിച്ചു; അഞ്ചു സൈനികർക്കു വീരമൃത്യു
മേജര്‍ വി.എസ്. ധോണ്ഡിയാല്, ഹവില്‍ദാര്‍ ഷിയോ രാം, സിപ്പോയിമാരായ ഹരി സിംഗ്, അജയ്കുമാര്‍, ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവരാണു ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചവർ.
പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷ് ഇ മുഹമ്മദ് കമാന്‍ഡര്‍ കമ്രാന്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. പുല്‍വാമയിലെ പിന്‍ഗ്ലാന്‍ മേഖലയില്‍ 16 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം ഭീകരരെ വധിച്ചത്. മേജര്‍ അടക്കം അഞ്ചു സൈനികര്‍ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. മേജര്‍ വി.എസ്. ധോണ്ഡിയാല്, ഹവില്‍ദാര്‍ ഷിയോരാം, സിപ്പോയിമാരായ ഹരി സിംഗ്, അജയ്കുമാര്‍, ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവരാണു കൊല്ലപ്പെട്ടത്.
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷ് ഇ മുഹമ്മദ് കമാന്‍ഡര്‍ കമ്രാന്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമയിലെ പിന്‍ഗ്ലാന്‍ മേഖലയില്‍ 16 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ മേജര്‍ അടക്കം അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. മേജര്‍ വി.എസ്. ധോണ്ഡിയാല്(33), ഹവില്‍ദാര്‍ ഷിയോ രാം(36), സിപ്പോയിമാരായ ഹരി സിംഗ്,(26) അജയ്കുമാര്‍(27), ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവരാണു വീരൃത്യു വരിച്ച ജവാന്മാര്.
തെക്കന്‍ കാഷ്മീര്‍ ഡിഐജി അമിത്കുമാര്‍, ലഫ്. കേണല്‍ എന്നിവരുള്‍പ്പെടെ ഒന്‍പത് സൈനികര്‍ക്കു പരിക്കേറ്റു. ഡിഐജിക്കു വയറ്റില്‍ വെടിയേറ്റു. ഹിലാല്‍ അഹമ്മദ് ആണു കൊല്ലപ്പെട്ട മറ്റൊരു ഭീകരന്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മസൂദ് അസ്ഹറിന്റെ ഉറ്റ അനുയായിയായ കമ്രാന്‍ ആണു ഫെബ്രുവരി 14നു സിആര്‍പിഎഫ് ജവാന്മാര്ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണം ആസൂത്രണം ചെയ്തതും ചാവേറിനു ബോംബ് നിര്‍മിച്ചു നല്കിയതും എന്നാണു പോലീസിന്റെ നിഗമനം. 40 സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു വരിച്ച സ്ഫോടനം നടന്ന പ്രദേശത്തുനിന്ന് 12 കിലോമീറ്റര്‍ ദൂരത്താണു പിന്‍ഗ്ലാന്‍.
മേജര്‍ ധോണ്ഡിയാല് ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിയാണ്. 2011ലാണ് ഇദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം രജൗരിയില്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ ചിത്രേഷ് ബിഷ്തും ഉത്തരാഖണ്ഡ് സ്വദേശിയാണ്.
Conclusion: