കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മദ്യശാല ജീവനക്കാരായ മൂന്ന് പേരെ അക്രമി മർദിച്ച് കൊലപ്പെടുത്തി. മദ്യശാലയിൽ ഉറങ്ങുകയായിരുന്ന ജീവനക്കാർക്കെതിരെയാണ് അക്രമി ആക്രമണം അഴിച്ചു വിട്ടത്. വടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. മൂവരും ശബ്‌ദമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി. മദ്യശാലക്ക് പുറത്തെത്തിയ കൊലയാളി മറ്റൊരു പ്രദേശവാസിക്ക് നേരെയും അക്രമം അഴിച്ചുവിട്ടു. അയാളും അക്രമത്തിൽ കൊല്ലപ്പെട്ടു.
പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പിന്നീട് കൊലയാളിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച നാല് പേരും മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.