ETV Bharat / bharat

ശാരദ ഗ്രൂപ്പ് അഴിമതി; ആസിഫ് ഖാനെ സിബിഐ ചോദ്യം ചെയ്‌തു - മുൻ തൃണമൂൽ കോൺഗ്രസ് നേതാവ്

2014 ലെ ശാരദ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ആസിഫ് ഖാൻ നിലവിൽ ജാമ്യത്തിലാണ്.

Former Trinamool Congress leader Asif Khan  CBI  Kolkata  West Bengal  Saradha scam case  ശാരദ ഗ്രൂപ്പ് അഴിമതി  ആസിഫ് ഖാൻ  സിബിഐ ചോദ്യം ചെയ്‌തു  മുൻ തൃണമൂൽ കോൺഗ്രസ് നേതാവ്  സിബിഐ
ശാരദ ഗ്രൂപ്പ് അഴിമതി; ആസിഫ് ഖാനെ സിബിഐ ചോദ്യം ചെയ്‌തു
author img

By

Published : Dec 1, 2020, 6:54 PM IST

കൊൽക്കത്ത: ശാരദ ഗ്രൂപ്പ് അഴിമതിയിലെ ശബ്‌ദരേഖയുമായി ബന്ധപ്പെട്ട് മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ആസിഫ് ഖാനെ സിബിഐ ചോദ്യം ചെയ്‌തു. ശബ്‌ദരേഖയിലെ ശബ്‌ദ സാമ്പിൾ പരിശോധിക്കുന്നതിനായി അന്വേഷണ ഏജൻസി തന്നെ വിളിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇത് ചെയ്യാൻ കഴിഞ്ഞില്ലെന്നും ഖാൻ പറഞ്ഞു. ഇനി വീണ്ടും വിളിക്കുമ്പോള്‍ പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2014 ലെ ശാരദ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അദ്ദേഹം ജാമ്യത്തിലാണ്. 2013 ഏപ്രിലിൽ ഉയർന്നുവന്ന അഴിമതി വിവിധ പദ്ധതികളിലൂടെ ആയിരക്കണക്കിന് സാധാരണ നിക്ഷേപകരെ വഞ്ചിച്ചിരുന്നു. ശാരദ ഗ്രൂപ്പിന്‍റെ സ്ഥാപകൻ സുദിപ്റ്റോ സെൻ, അദ്ദേഹത്തിന്‍റെ അടുത്ത സഹായി ഡെബ്‌ജാനി മുഖർജി എന്നിവരെയും സിബിഐ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.