ഹൈദരാബാദ്: തെലങ്കാന മുൻ ആഭ്യന്തരമന്ത്രിയും ടിആർഎസ് നേതാവുമായ നെയ്‌നി നർഷിംഹ റെഡ്ഡി അന്തരിച്ചു. 86 വയസ്സായിരുന്നു. അദ്ദേഹത്തിന് സെപ്റ്റംബർ 28ന് കൊവിഡ് സ്ഥിരീകരിക്കുകയും രോഗമുക്തി നേടുകയും ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പ് അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മുൻ മന്ത്രിയുടെ മരണത്തിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന് ഔദ്യോഗിക ബഹുമതികളോടെ' അന്ത്യകർമങ്ങൾ ക്രമീകരിക്കാൻ അദ്ദേഹം ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. നെയ്‌നി നരസിംഹ റെഡ്ഡിയുടെ മൃതദേഹം വ്യാഴാഴ്ച ബഞ്ചാര ഹിൽസിലെ മന്ത്രി ക്വാർട്ടേഴ്‌സിലേക്ക് മാറ്റി.