ന്യൂഡൽഹി: 2019 ഫെബ്രുവരി രണ്ടിന് ഇന്ത്യ നടത്തിയ ബാലകോട്ട് വ്യോമാക്രമണത്തിൽ 300 തീവ്രവാദികൾ കൊല്ലപ്പെട്ടായി പാകിസ്ഥാൻ മുൻ നയതന്ത്രജ്ഞൻ സഫർ ഹിലാലി വാർത്താ ടെലിവിഷൻ ഷോയിൽ സമ്മതിച്ചു.
ഖൈബർ പഖ്തുൻഖ്‌വ പ്രവിശ്യയിലെ ബാലകോട്ടിൽ ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദ പരിശീലന ക്യാമ്പിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ തീവ്രവാദികൾ കൊല്ലപ്പെട്ടതായി ഇന്ത്യ അവകാശപ്പെട്ടിരുന്നു. എന്നാൽ മുഖം രക്ഷിക്കാനുള്ള നടപടിയായി പാകിസ്ഥാൻ ഇന്ത്യയുടെ അവകാശവാദം അന്ന് തള്ളിയിരുന്നു.
പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യൻ വ്യോമസേന ബാലകോട്ടിലെ ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദ പരിശീലന ക്യാമ്പ് ആക്രമിച്ചത്. പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ഉദ്യോഗസ്ഥർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കൂടാതെ ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം അന്ന് ജെയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തത് ലോകത്തെ ആകെ ഞെട്ടച്ചിരുന്നു. എന്നാൽ ഇന്ത്യ അന്താരാഷ്ട്ര അതിർത്തി കടന്ന് ബാലകോട്ടിൽ നടത്തിയ ആക്രമണത്തിൽ 300 തീവ്രവാദികൾ കൊല്ലപ്പെട്ടതായി മുൻ പാകിസ്ഥാന്‍ നയതന്ത്രജ്ഞൻ സഫർ ഹിലാലി സമ്മതിച്ചു.