ബംഗളൂരു; കർണാടക മുൻ ഉപ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി. പരമേശ്വരയുടെ സഹായിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ബംഗളൂരുവിലെ ജ്ഞാനഭാരതി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സായ് മൈതാനത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് പരമേശ്വരയുടെ സഹായി രമേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. പരമേശ്വരയുടെ സ്ഥാപനങ്ങളിലും വീടുകളിലും ഐടി വകുപ്പ് റെയിഡ് നടത്തുന്നതിനിടെ രമേഷിനേയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ റെയ്ഡിന്‍റെ ഭാഗമായി രമേഷില്‍ നിന്ന് മൊഴിയെടുത്തിട്ടില്ലെന്ന് ഐടി അധികൃതര്‍ വിശദീകരിച്ചു. ഒക്ടോബര്‍ 10ന് റെയ്ഡ് നടക്കുമ്പോള്‍ പരമേശ്വര വീട്ടില്‍ ഇല്ലായിരുന്നുവെന്നും പരിശോധന കഴിയും വരെ രമേഷ് തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും ഇൻകം ടാക്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, രമേഷിന്‍റെ മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പരമേശ്വര രംഗത്ത് എത്തി. റെയ്ഡ് നടക്കുമ്പോള്‍ രമേഷ് ഒപ്പമുണ്ടായിരുന്നതായി പരമേശ്വര പറഞ്ഞു. ഒന്നും സംഭവിക്കില്ലെന്നും വിഷമിക്കേണ്ടതില്ലെന്നും രമേഷിനോട് പറഞ്ഞിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്‌തത് എന്തിനെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സമയത്ത് രമേഷിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ ഒന്നും ചോദിച്ചിട്ടില്ലെന്നും രമേഷിന് സിദ്ധാര്‍ഥ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുമായി യാതൊരു ബന്ധവുമില്ലെന്നും പരമേശ്വര വ്യക്തമാക്കി.
പരമേശ്വരയുടെ സഹായിയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന് ആവശ്യം - deputy cm
കര്‍ണാടക മുൻ ഉപമുഖ്യമന്ത്രി പരമേശ്വരയുടെ സ്ഥാപനങ്ങളിലും വീടുകളിലും ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡിനിടെ സഹായിയായ രമേഷിനേയും ചോദ്യം ചെയ്തിരുന്നു. അന്വേഷണ സമയത്ത് രമേഷിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ ഒന്നും ചോദിച്ചിട്ടില്ലെന്നും രമേഷിന് സിദ്ധാര്‍ഥ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുമായി യാതൊരു ബന്ധവുമില്ലെന്നും പരമേശ്വര വ്യക്തമാക്കി.

Conclusion: