ETV Bharat / bharat

ഗുസ്‌തിതാരം യോഗേശ്വര്‍ ദത്തും മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ സന്ദീപ് സിങും ബിജെപിയിലേക്ക് - sandeep-singh

രാഷ്‌ട്രീയത്തില്‍ നല്ല കാര്യങ്ങളും ചെയ്യാന്‍ കഴിയുമെന്ന് മോദി കാണിച്ചു തന്നുവെന്ന് യോഗേശ്വര്‍ ദത്ത് പറഞ്ഞു

ഗുസ്‌തിതാരം യോഗേഷ്വര്‍ ദത്തും മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ സന്ദീപ് സിങും ബിജെപിയില്‍
author img

By

Published : Sep 26, 2019, 11:04 PM IST

ന്യൂഡല്‍ഹി:ഒളിമ്പിക് മെഡലിസ്റ്റായ ഗുസ്‌തിതാരം യോഗേശ്വര്‍ ദത്തും മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റനായ സന്ദീപ് സിങും അകാലി ഡാല്‍ എംഎല്‍എ ബല്‍കൗര്‍ സിങിനൊപ്പം ബിജെപിയില്‍ ചേര്‍ന്നു. 2012-ലെ സമ്മര്‍ ഒളിമ്പിക്സില്‍ 60 കിലോ ക്യാറ്റഗറിയില്‍ ഹരിയാന സ്വദേശിയായ ദത്ത് വെങ്കലം സ്വന്തമാക്കിയിരുന്നു.

ഒരുപാട് കാലമായി നരേന്ദ്ര മോദിയുടെ നയങ്ങൾ തന്നില്‍ മതിപ്പുണ്ടാക്കിയിട്ടുണ്ടെന്ന് ദത്ത് പറഞ്ഞു. രാഷ്‌ട്രീയത്തില്‍ നല്ല കാര്യങ്ങളും ചെയ്യാന്‍ കഴിയുമെന്ന് മോദി കാണിച്ചു തന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2013-ല്‍ പദ്മശ്രീ ലഭിക്കുകയും 2014 കോമൺവെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടുകയും ചെയ്‌തു. ഒരു കായിക താരമെന്ന നിലയില്‍ വേണ്ടത് ചെയ്തെന്നും അതിനാല്‍ ഇനി രാഷ്‌ട്രീയത്തിലൂടെ രാജ്യത്തെ സേവിക്കാന്‍ പോകുകയാണെന്നും സന്ദീപ് സിങ് പറഞ്ഞു.

Intro:Body:

bjp

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.