പശ്ചിമ ബംഗാളിൽ മുൻ സിപിഎം എംപിയായ ലക്ഷ്മൺ സേത് കോൺഗ്രസിൽ ചേർന്നു. നന്ദിഗ്രാം സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായിരുന്നു ലക്ഷ്മൺ സേത്. പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ സേച്ഛാധിപതിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ലക്ഷ്മൺ സേത് താംലുക്ക് പാര്ലമെന്റ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നുവെന്ന് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം സേത് ബിജെപിയിൽ ചേർന്നിരുന്നെങ്കിലും 2018ൽ ബിജെപി സേതിനെ പുറത്താക്കിയിരുന്നു. പിന്നീട് ഭാരത് നിര്‍മാണ്‍ പാര്‍ട്ടി രൂപീകരിച്ചെങ്കിലും വലിയ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല.