ന്യൂഡൽഹി: സായുധ സേനയുടെ ചരിത്രത്തിൽ ആദ്യമായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് കര, നാവിക, വ്യോമ സേനകളില്‍ നിന്നുള്ളവരെ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. കരസേന മേധാവി സ്ഥാനം ഒഴിഞ്ഞ ശേഷം ഡിസംബർ 31-നാണ് ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനം ഏറ്റെടുത്തത്. പ്രഥമ റിപ്പബ്ലിക് ദിന പരേഡിലാണ് സിഡിഎസ് പങ്കെടുക്കുന്നത്. ദേശീയ യുദ്ധസ്‌മാരകത്തിലും രാജ്‌പധിലും സേനാ തലവന്‍മാർക്കൊപ്പം പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി ബിപിൻ റാവത്ത് എത്തിയിരുന്നു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനികകാര്യ വകുപ്പിന്‍റെ തലവനായതിനാൽ സിഡിഎസ് ഇന്ത്യാ ഗവൺമെന്‍റിന്‍റെ സെക്രട്ടറി കൂടിയാണ്. ന്യൂക്ലിയർ കമാൻഡ് അതോറിറ്റി അംഗം കൂടിയായ ഇദ്ദേഹത്തിന്‍റെ കീഴിൽ രണ്ട് ജോയിന്‍റ് സെക്രട്ടറിമാരെയും ഒരു സെക്രട്ടേറിയറ്റ് സ്റ്റാഫിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
സായുധ സേനാംഗങ്ങളെ അഭിനന്ദിച്ച് ബിപിൻ റാവത്ത് - സായുധ സേനാംഗങ്ങളെ അഭിനന്ദിച്ച് ബിപിൻ റാവത്ത്
ദേശീയ യുദ്ധസ്‌മാരകത്തില്‍ ഉൾപ്പെടെ സേനാ തലവന്‍മാർക്കൊപ്പം പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ബിപിൻ റാവത്ത് എത്തിയിരുന്നു
ന്യൂഡൽഹി: സായുധ സേനയുടെ ചരിത്രത്തിൽ ആദ്യമായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് കര, നാവിക, വ്യോമ സേനകളില്‍ നിന്നുള്ളവരെ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. കരസേന മേധാവി സ്ഥാനം ഒഴിഞ്ഞ ശേഷം ഡിസംബർ 31-നാണ് ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനം ഏറ്റെടുത്തത്. പ്രഥമ റിപ്പബ്ലിക് ദിന പരേഡിലാണ് സിഡിഎസ് പങ്കെടുക്കുന്നത്. ദേശീയ യുദ്ധസ്‌മാരകത്തിലും രാജ്‌പധിലും സേനാ തലവന്‍മാർക്കൊപ്പം പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി ബിപിൻ റാവത്ത് എത്തിയിരുന്നു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനികകാര്യ വകുപ്പിന്‍റെ തലവനായതിനാൽ സിഡിഎസ് ഇന്ത്യാ ഗവൺമെന്‍റിന്‍റെ സെക്രട്ടറി കൂടിയാണ്. ന്യൂക്ലിയർ കമാൻഡ് അതോറിറ്റി അംഗം കൂടിയായ ഇദ്ദേഹത്തിന്‍റെ കീഴിൽ രണ്ട് ജോയിന്‍റ് സെക്രട്ടറിമാരെയും ഒരു സെക്രട്ടേറിയറ്റ് സ്റ്റാഫിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
https://www.aninews.in/news/national/general-news/for-the-first-time-cds-commendation-cards-awarded-to-defence-personnel20200126183101/
Conclusion: