ETV Bharat / bharat

തെലങ്കാനയിൽ ഓരോ മിനിറ്റിലും ഒരു കൊവിഡ് കേസ്; നില ഗുരുതരം - തെലങ്കാന

സ്ഥിതി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ഉടൻ ജില്ലകളിൽ പര്യടനം നടത്തണമെന്നും പ്രാദേശിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു നിർദേശം നൽകി.

Eenadu  Hyderabad  TRS Government  COVID 19  Coronavirus  Tier 2 Cities  Rural Areas  one COVID case every minute  തെലങ്കാനയിൽ ഓരോ മിനിറ്റിലും ഒരു കൊവിഡ് കേസ്; നില ഗുരുതരം  തെലങ്കാന  കൊവിഡ് കേസ്
തെലങ്കാന
author img

By

Published : Jul 27, 2020, 4:36 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ ജൂലൈ ഒന്നിനും 25നും ഇടയിൽ 37,720 കേസുകൾ റിപ്പോർട്ട് ചെയ്തു. സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത് സംസ്ഥാനത്ത് ഓരോ മിനിറ്റിലും ശരാശരി ഒരാൾക്ക് രോഗം പിടിപെടുന്നു എന്നാണ്. ഗ്രേറ്റർ ഹൈദരാബാദ് മേഖലയിൽ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേസുകൾ വർദ്ധിക്കുന്നു എന്നതാണ് ആശങ്ക ഉയർത്തുന്നത്. സ്ഥിതി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ഉടൻ ജില്ലകളിൽ പര്യടനം നടത്തണമെന്നും പ്രാദേശിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു നിർദേശം നൽകി. ആരോഗ്യമന്ത്രി ഈതേല രാജേന്ദർ നിലവിൽ സംസ്ഥാനത്തെ ജില്ലകളിൽ പര്യടനം നടത്തുന്നുണ്ട്. കമറെഡ്ഡി, നിസാമാബാദ് ജില്ലകളിൽ നൽകുന്ന ആരോഗ്യ സേവനങ്ങൾ ഞായറാഴ്ച അദ്ദേഹം അവലോകനം ചെയ്തു.

ഗ്രേറ്റർ ഹൈദരാബാദിലും അയൽ ജില്ലകളിലും വൈറസ് വ്യാപനത്തിന്‍റെ തോത് ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. അതേസമയം, മറ്റ് ജില്ലകളിൽ കേസുകളുടെ എണ്ണം ഭയാനകമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വാറങ്കലിൽ പ്രതിദിനം നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. കരിംനഗർ, നൽഗൊണ്ട, നിസാമാബാദ് തുടങ്ങിയ പട്ടണങ്ങളിൽ കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളിൽ കേസുകളുടെ എണ്ണം ഇപ്പോഴും ഭയാനകമല്ല എന്നതാണ് താരതമ്യേന ആശ്വാസകരമായ വാർത്ത.

ഗ്രാമപ്രദേശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രവർത്തിക്കുന്നു

വൈറസ് വ്യാപനം ഗ്രാമങ്ങളിലും അതിവേഗം സംഭവിക്കാമെന്ന നിഗമനത്തിലാണ് മെഡിക്കൽ ആരോഗ്യ വകുപ്പ്. വിഷയത്തിൽ ആരോഗ്യ മന്ത്രാലയം ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ, ജില്ലാ, പ്രാദേശിക ആശുപത്രി സൂപ്രണ്ടുമാർ എന്നിവരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു.

ജില്ലാ ആശുപത്രികളിലും പ്രാദേശിക ആശുപത്രികളിലും ചില സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് ചികിത്സയ്ക്കായി സർക്കാർ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രാദേശികമായി ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ആശുപത്രികളിൽ ഓക്സിജൻ പൈപ്പ്ലൈനുകൾ സർക്കാർ ഒരുക്കിയിട്ടുണ്ട്.

കൂടാതെ, ഗുരുതരാവസ്ഥയിലുള്ളവരെ തിരിച്ചറിയുന്നതിനും അവർക്ക് സമയബന്ധിതമായ ചികിത്സ നൽകുന്നതിനുമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കൊപ്പം വിവിധ ആശുപത്രികളിൽ സർക്കാർ ഇപ്പോൾ കൊവിഡ് -19 പരിശോധന നടത്തുന്നു. പിപിഇ കിറ്റുകൾ, എൻ 95 മാസ്കുകൾ, കോവിഡ് മരുന്നുകൾ എന്നിവയും ജില്ലകളിലേക്ക് അയച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.