ന്യൂഡല്‍ഹി: കൊവിഡ് സാമ്പത്തിക പാക്കേജ് മൂന്നാം ഭാഗ പ്രഖ്യാപനത്തില്‍ സൂക്ഷ്‌മ ഭക്ഷ്യ സംരംഭങ്ങള്‍ക്കായി പതിനായിരം കോടി രൂപയുടെ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'വോക്കൽ ഫോർ ലോക്കൽ' എന്ന ആഹ്വാനത്തിന് അനുസൃതമായാണ് പദ്ധതിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു. അസംഘടിത മേഖലയിലെ രണ്ട് ലക്ഷം സംരംഭകര്‍ക്ക് ഇത് സഹായകമാകും. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുപിയിലെ മാങ്ങ, ജമ്മു കശ്‌മീരിലെ കുങ്കുമം തുടങ്ങിയ വിളകളുടെ മൊത്തമായുള്ള കയറ്റുമതിക്ക് സഹായം ഒരുക്കും.
കാര്‍ഷിക മേഖലക്ക് അടിസ്ഥാന സൗകര്യ വികസനമൊരുക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ പ്രഖ്യാപനവും കേന്ദ്ര മന്ത്രി നടത്തി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തിനായാണ് ഇത് കൂടുതലായും ഉപയോഗിക്കുക. ഫാം-ഗേറ്റ്, അഗ്രഗേഷൻ പോയിന്‍റുകൾ എന്നിവയുടെ വികസനത്തിന് പ്രചോദനം നൽകാനും സാമ്പത്തികമായി ലാഭമുണ്ടാക്കാന്‍ കഴിയുന്ന വിളവെടുപ്പ് മാനേജ്‌മെന്‍റ് അടിസ്ഥാന കേന്ദ്രങ്ങളും കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.