റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ ബസ്‌തറില്‍ സ്‌ത്രീ ഉൾപ്പെടെ അഞ്ച് നക്‌സലുകൾ പൊലീസിന് മുന്നില്‍ കീഴടങ്ങി. സാനു കുഞ്ജം, ബുദ്ധ്‌റാം മാണ്ഡവി എന്നിവര്‍ ഡാന്‍റേവാഡയിലും മെഹ്‌തര്‍ കോറം നാരായണ്‍പൂരിലുമാണ് കീഴടങ്ങിയത്. ഇവരുടെ മൂന്ന് പേരുടെയും തലയ്‌ക്ക് പൊലീസ് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സോനാരു പോയവും ഭാര്യ മഞ്ജു മാണ്ഡവിയും ജഗ്‌ദല്‍പൂരിലെ ഇന്‍സ്‌പെക്‌ടര്‍ ജനറലിന് മുന്നിലാണ് കീഴടങ്ങിയത്.
റോണ്ട എന്നറിയപ്പെടുന്ന മെഹ്‌തര്‍ കോറം പ്രധാന നക്‌സല്‍ ഗ്രൂപ്പുകളിലൊന്നായ ജനാതന സര്‍ക്കാര്‍ ഗ്രൂപ്പിന്‍റെ തലവന്‍ കൂടിയാണ്. 12 ഓളം നക്‌സല്‍ ആക്രമണങ്ങൾക്ക് നേതൃത്വം നല്‍കിയ ഇയാളുടെ തലയ്‌ക്ക് അഞ്ച് ലക്ഷം രൂപയാണ് പൊലീസ് വില പ്രഖ്യാപിച്ചിരുന്നത്.