ഉത്തര്‍പ്രദേശില്‍ കിണറ്റിലിറങ്ങിയ അഞ്ച് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു - വിഷവാതകം
കിണറ്റിലകപ്പെട്ട പശുക്കുട്ടിയെ രക്ഷിക്കുന്നതിനിടെ അഞ്ച് പേര്‍ മരിച്ചു. കിണറിനകത്തെ വിഷവാതകം ശ്വസിച്ചതാണ് മരണകാരണം.
ഉത്തര്‍പ്രദേശില്‍ കിണറ്റിലിറങ്ങിയ അഞ്ച് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു
ഗോണ്ട: കിണറ്റിലകപ്പെട്ട പശുക്കുട്ടിയെ രക്ഷിക്കുന്നതിനിടെ അഞ്ച് പേര്‍ മരിച്ചു. കിണറിനകത്തെ വിഷവാതകം ശ്വസിച്ചതാണ് മരണ കാരണം. ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം നടന്നത്. വിഷവാതകം ശ്വസിച്ച് ഗുരുതരാവസ്ഥിലായ അഞ്ച് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചോട്ടു, റിങ്കു, വിഷ്ണു, വൈഭവ്, മനു എന്നിവരാണ് മരിച്ചത്.